
ഷവോമി ഫാന്‍സെയില്‍ ജനുവരി 1വരെ തുടരും. ഷവോമി ഓഫ് ലൈന്‍ സ്റ്റോറുകളില്‍ നടക്കുന്ന ഈ ആദായ വില്‍പ്പനയില്‍ ഷവോമി ഫോണുകള്‍ വലിയ വിലക്കുറവില്‍ ലഭിക്കും. ഡിസംബര്‍ 23ന് ആരംഭിച്ച സെയില്‍ ഡിസംബര്‍ 26ന് അവസാനിക്കാന്‍ ഇരിക്കുകയായിരുന്നു. വര്‍ദ്ധിച്ച ഉപയോക്താക്കളുടെ പ്രതികരണം കണ്ട് വില്‍പ്പന പുതുവത്സര ദിനത്തിലേക്ക് നീട്ടുകയായിരുന്നു.
ഷവോമി സ്മാര്‍ട്ട്ഫോണുകള്‍ക്ക് 3,000 രൂപവരെയാണ് ഈ വില്‍പ്പനയില്‍ ഓഫര്‍ ലഭിക്കുന്നത്. ഇതിന് ഒപ്പം ഷവോമി ഫോണ്‍ അസസ്സറീസുകള്‍ക്ക് വലിയ ഓഫര്‍ നല്‍കുന്നുണ്ട്. എംഐ ബാന്‍റ്, റൂട്ടര്‍ 3സി, പവര്‍ ബാങ്ക് എന്നിവയും ഓഫറില്‍ ലഭിക്കും. ഇയര്‍ഫോണിനും, ഫോണ്‍ കെയ്സിനും പ്രത്യേക കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ഒപ്പം നമ്പര്‍ വണ്‍ ഷവോമി ഫാന്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം 1 രൂപയ്ക്ക് ഷവോമി ഫോണ്‍ നേടാന്‍വരെ സാധ്യതയുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam