പുതിയ ഐഫോണ്‍ വില; ആപ്പിളിന് ആഡാറ് ട്രോളുമായി ഷവോമി

By Web TeamFirst Published Sep 17, 2018, 6:04 PM IST
Highlights

ആപ്പിള്‍ ഐഫോണിന്‍റെ വിലയേക്കാള്‍ താഴ്ന്ന വിലയില്‍ ഒരു കിറ്റാണ് ഷവോമി നല്‍കുക. അതായത് 4 ഷവോമി പ്രോഡക്ടുകള്‍ ഒരു ആപ്പിള്‍ ഐഫോണിന്‍റെ വിലയില്‍

ബീയജിംഗ്: ആപ്പിള്‍ ഐഫോണ്‍ കഴിഞ്ഞ വാരമാണ് പുറത്തിറങ്ങിയത്. ആപ്പിള്‍ ഐഫോണിന്‍റെ പുതിയ പതിപ്പുകളായ ആപ്പിള്‍ ഐഫോണ്‍ XS, XS മാക്സ്, XR എന്നിവയുടെ വില വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്. ഐഫോണ്‍ XS മാക്സി ന് ഇന്ത്യയില്‍ പ്രതീക്ഷിക്കാവുന്ന വില 1,09,900 രൂപയാണ്. ഐഫോണ്‍ XR ന് വില 76,000 രൂപയെങ്കിലും വരും. ഐഫോണ്‍ XS ന് ഇന്ത്യയിലെ വില 99,900 ആയിരിക്കും വില. എന്നാല്‍ ഏഷ്യന്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ വന്‍ മുന്നേറ്റം നടത്തുന്ന ചൈനീസ് ബ്രാന്‍റ് ഷവോമി ഈ ആപ്പിള്‍ ഫോണ്‍ വിലയെ നന്നായി ട്രോളിയിരിക്കുകയാണ്.

ആപ്പിള്‍ ഐഫോണിന്‍റെ വിലയേക്കാള്‍ താഴ്ന്ന വിലയില്‍ ഒരു കിറ്റാണ് ഷവോമി നല്‍കുക. അതായത് 4 ഷവോമി പ്രോഡക്ടുകള്‍ ഒരു ആപ്പിള്‍ ഐഫോണിന്‍റെ വിലയില്‍. ഈ കിറ്റിന്‍റെ പേരും ആപ്പിള്‍ ഫോണിന് സമാനം ഷവോമി XS സ്യൂട്ട്, ഷവോമി XS മാക്സ് സെറ്റ്, ഷവോമി XR സ്യൂട്ട് എന്നിങ്ങനെയാണ് പേര്. ഇനി ഇവയില്‍ എന്തൊക്കെയാണ് ഉള്ളത്, എത്രയാണെന്ന് വില നോക്കാം.

ഷവോമി XS സ്യൂട്ട് കിറ്റില്‍. ഒരു എംഐ മിക്സ് 2എസ് ഫോണ്‍, 13.3ഇഞ്ച് ഷവോമി നോട്ട് ബുക്ക് എയര്‍, എംഐ ബാന്‍റ് 3, എംഐ ബ്ലൂടൂത്ത് മിനി ഹെഡ്സെറ്റ് എന്നിവയാണ് ഉണ്ടാകുക വില 92,000 രൂപയ്ക്ക് അടുത്ത്. ഷവോമി എംഐ XS മാക്സ് കിറ്റില്‍ എംഐ8 സ്മാര്‍ട്ട്ഫോണ്‍, എംഐ നോട്ട്ബുക്ക് പ്രോ, എംഐ ബാന്‍റ് 3, എംഐ ബ്ലൂടുത്ത് നെക്ക് സെറ്റ് എന്നിവയാണ് ഇതില്‍ വില 1,01,421 രൂപയാണ് വില വരുന്നത്. XR കിറ്റില്‍ എംഐ8 എസഇ സ്മാര്‍ട്ട് ഫോണ്‍, എംഐ നോട്ട്ബുക്ക് എയര്‍ (12.5 ഇഞ്ച്). എംഐ ബാന്‍റ് 3, എംഐ ബ്ലൂടൂത്ത് ഹെഡ്സെറ്റ് എന്നിവയാണ് ഉണ്ടാകുക വില 68,000 രൂപയും.

ഏഷ്യയിലെ ഐഫോണിന്‍റെ ഏറ്റവും വലിയ വിപണിയായ ചൈനയില്‍ മാത്രമാണ് ഈ പദ്ധതി ഇപ്പോള്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഐഫോണ്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നില്ല എന്നതിനാല്‍ ഈ ഓഫര്‍ ഷവോമി ഇന്ത്യയില്‍ അവതരിപ്പിക്കുമോ എന്ന് തീര്‍ച്ചയില്ല.

click me!