പല്ലില്‍ ഘടിപ്പിക്കാവുന്ന ഫോണുകള്‍ - മോളാര്‍ മൈക്കുകള്‍

By Web TeamFirst Published Sep 14, 2018, 5:24 PM IST
Highlights

പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും സൈനികര്‍ ഉപയോഗിച്ചതിന് ശേഷമായിരിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം

ന്യൂയോര്‍ക്ക്: ഫോണില്‍ പുതിയ ശതകോടി ഗവേഷണത്തില്‍ പങ്കാളികളായി അമേരിക്കന്‍ സൈന്യം.  'സൊണിറ്റസ് ടെക്‌നോളജീസ്' എന്ന കമ്പനിയാണ് പല്ലില്‍ ഘടിപ്പിക്കാവുന്ന ഫോണ്‍ വികസിപ്പിക്കുന്നത്. വെള്ളത്തെ പ്രതിരോധിക്കുന്ന മൈക്രോഫോണും വയര്‍ലെസ് റീച്ചാര്‍ജബിള്‍ ബാറ്ററിയുമാണ് മോളാര്‍ മൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. 

പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും സൈനികര്‍ ഉപയോഗിച്ചതിന് ശേഷമായിരിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം.
സൈനികര്‍ക്കൊപ്പം വ്യവസായശാലകളിലെ തൊഴിലാളികള്‍ക്കും മോളാര്‍ മൈക്ക് ഉപകാരപ്രദമാക്കും. അസ്ഥിയിലൂടെ ശബ്ദപ്രവാഹം നടത്താവുന്ന സ്പീക്കര്‍ സംവിധാനത്തിലൂടെയാണ് ചെവിയിലേക്കും പല്ലിലേക്കും ശബ്ദതരംഗങ്ങള്‍ എത്തുന്നത്. 

ആകാശത്തും, വെള്ളത്തിനടിയിലും, ജീവന്‍രക്ഷാ മുഖംമൂടി ധരിച്ചിരിക്കുന്ന അവസ്ഥയില്‍പോലും മോളാര്‍മൈക്കിലൂടെ വാര്‍ത്താവിനിമയം സാധിക്കുമെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് പീറ്റര്‍ ഹാഡ്രോവിക് പറഞ്ഞു.

മോളാര്‍മൈക്കിലൂടെ സംസാരിച്ച് പരിശീലിക്കാന്‍ കുറഞ്ഞത് മൂന്നാഴ്ചയോളം സമയമെടുക്കും. മോളാര്‍ മൈക്ക് അണപ്പല്ലില്‍ ക്ലിപ്പ് ചെയ്തു വെക്കാന്‍ സാധിക്കുന്നതിനാല്‍ ഏത് പ്രതികൂല സാഹചര്യത്തിലും ശബ്ദം പകര്‍ത്തിയെടുക്കാന്‍ കഴിയുന്നതാണ്.

click me!