വീണ്ടും ചിരിയൊരുക്കാന്‍ ഷാഫി; 'ആനന്ദം പരമാനന്ദം' ടീസര്‍

Published : Dec 22, 2022, 05:47 PM IST
വീണ്ടും ചിരിയൊരുക്കാന്‍ ഷാഫി; 'ആനന്ദം പരമാനന്ദം' ടീസര്‍

Synopsis

എം സിന്ധുരാജിന്‍റേതാണ് തിരക്കഥ

ഷറഫുദ്ദീനെ നായകനാക്കി ഷാഫി സംവിധാനം ചെയ്‍ത ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്‍റെ രണ്ടാം ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. പ്രൊഫ. അലിയാരുടെ ശബ്ദത്തില്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് ടീസര്‍. ഷറഫുദ്ദീനൊപ്പം ഇന്ദ്രൻസ്, അജു വർ​ഗീസ്, സാദ്ദിഖ്, കിച്ചു ടെല്ലസ്, കൃഷ്‍ണചന്ദ്രൻ, ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്‍ണചന്ദ്രൻ, നിഷ സാരംഗ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. 'തിങ്കളാഴ്ച്ച നിശ്ചയം' ഫെയിം അനഘ നാരായണൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. എം സിന്ധുരാജിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമറാണ്. ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിന്റെ പ്രമേയം. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാൻ ദിവാകരക്കുറുപ്പ്, വിവാഹം കഴിക്കാനുള്ള സ്വപ്‍നവുമായി ഗൾഫിൽ നിന്നും എത്തുന്ന പി പി ഗിരീഷ് എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാപുരോഗതി. ഇരുവരും തമ്മിലുള്ള മാനസ്സികാടുപ്പവും അതിലൂടെ ഉരുത്തിരിയുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ദിവാകരക്കുറുപ്പിനെ ഇന്ദ്രൻസും, പി പി ഗിരീഷിനെ ഷറഫുദ്ദീനും അവതരിപ്പിക്കുന്നു. അജു വർഗീസിന്റെ 'മുളകിട്ട ഗോപി' ഈ ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രമാണ്. 

ALSO READ : 'ആശുപത്രി സീനിലും ഹെവി മേക്കപ്പ്'; മാളവികയുടെ വിമര്‍ശനത്തിന് മറുപടിയുമായി നയന്‍താര

പഞ്ചവർണ്ണത്തത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്കു ശേഷം സപ്‍തതരംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഒ പി ഉണ്ണികൃഷ്‍ണൻ, സന്തോഷ് വള്ളക്കാലിൽ, ജയഗോപാൽ, പി എസ് പ്രേമാനന്ദൻ, കെ.മധു എന്നിവരാണ് നിർമ്മാതാക്കൾ. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വി സാജൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കലാസംവിധാനം അർക്കൻ, മേക്കപ്പ് പട്ടണം റഷീദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ റിയാസ്. അസ്സോസ്സിയേറ്റ് ഡയറക്ടർ രാജീവ് ഷെട്ടി, പ്രൊഡക്ഷൻ മാനേജേഴ്‍സ് ശരത്, അന്ന, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. സപ്‍തത തരംഗ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. ഡിസംബര്‍ 23 ന് റിലീസ്. പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ ഹരി തിരുമല.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ