വിഷുവിന് സാമ്പിള്‍ വെടിക്കെട്ടുമായി 'നെയ്യാറ്റിന്‍കര ഗോപന്‍'; ആറാട്ട് ടീസര്‍

Published : Apr 14, 2021, 11:21 AM IST
വിഷുവിന് സാമ്പിള്‍ വെടിക്കെട്ടുമായി 'നെയ്യാറ്റിന്‍കര ഗോപന്‍'; ആറാട്ട് ടീസര്‍

Synopsis

'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ടി'ന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. ചിത്രത്തിന്‍റെ മാസ് എന്‍റര്‍ടെയ്‍നര്‍ സ്വഭാവം വ്യക്തമാക്കുന്നതാണ് പുറത്തെത്തിയ ടീസര്‍. മോഹന്‍ലാലിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞതുമാണ് ടീസര്‍. പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ഇത്. ലോക്ക്ഡൗണിനു ശേഷം മലയാളത്തില്‍ വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ആദ്യ ചിത്രവുമാണ് ഇത്.

'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ പറഞ്ഞിരിക്കുന്നത്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ജി ഡി നായിഡുവായി ഞെട്ടിക്കാന്‍ ആര്‍ മാധവന്‍; 'ജിഡിഎന്‍' ട്രെയ്‍ലര്‍ എത്തി
ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ ബിജു മേനോനും പിള്ളേരും; 'അവറാച്ചൻ ആൻഡ് സൺസ്' ടീസര്‍ എത്തി