ജയം രവിയുടെ 'അഖിലൻ'; ട്രെയിലർ എത്തി, ചിത്രം മാർച്ചില്‍ തിയറ്ററുകളിൽ

By Web TeamFirst Published Mar 6, 2023, 3:47 PM IST
Highlights

 ആരാധകരിൽ നിന്നും ആവേശപൂർണമായ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങി ഒരു ദിവസം പൂർത്തിയാകും മുമ്പേ തന്നെ 50 ലക്ഷത്തിൽ പരം കാഴ്ച്ചക്കാർ നേടി തരംഗമായിരിക്കയാണ്.

ചെന്നൈ: ജയം രവി നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ' അഖിലൻ ' നീണ്ട കാത്തിരിപ്പിനു ശേഷം ചിത്രത്തിന്‍റെ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കയാണ്. വരുന്ന മാർച്ച് 10ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. അതിന്‍റെ മുന്നോടിയായി കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രെയിലർ അണിയറക്കാർ പുറത്തു വിട്ടു. ആരാധകരിൽ നിന്നും ആവേശപൂർണമായ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങി ഒരു ദിവസം പൂർത്തിയാകും മുമ്പേ തന്നെ 50 ലക്ഷത്തിൽ പരം കാഴ്ച്ചക്കാർ നേടി തരംഗമായിരിക്കയാണ്.

എൻ. കല്യാണ കൃഷ്ണനാണ് അഖിലന്‍റെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ' ഭൂലോക ' മാണ് നേരത്തെ ഇരുവരും ഒന്നിച്ച സിനിമ. സിനിമയുടെ ടീസറും , മേക്കിംഗ് വീഡിയോയുമൊക്കെ നേരത്തേ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വലിയ ആരാധക ശ്രദ്ധ നേടിയിരുന്നു . 'അഖിലൻ ' ജയം രവിയുടെ മറ്റൊരു ജനപ്രിയ സിനിമയായിരിക്കും എന്നാണു അണിയറ ശില്പികളും ആരാധകരും കരുതുന്നത്.

ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്.കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് മേക്കിംഗ് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ആദ്യന്തം കാണികളെ ആകാംഷയുടെ അഗ്രത്തിൽ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്ന ആക്ഷൻ എൻ്റർടെയ്നറാണ് ഈ ചിത്രം. 

പ്രിയാഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. സാം സി.എസ് സംഗീതവും, വിവേക് ആനന്ദ് ഛായാഗ്രഹണവും നിർവഹിക്കുന്നു.ആദ്യന്തം കാണികളെ ത്രസിപ്പിക്കുന്ന ആക്ഷൻ എന്‍റർ ടൈനറായിരിക്കും ' അഖിലൻ ' എന്ന് അണിയറക്കാർ അവകാശപ്പെടുന്നു. ചിത്രം കേരളത്തിൽ മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സ് റിലീസ് ചെയ്യും.

'ക്രിസ്റ്റഫറി'ന്റെ തേരോട്ടം ഇനി ഒടിടിയിൽ; മമ്മൂട്ടി ചിത്രത്തിന്റെ സ്ട്രീമിം​ഗ് തിയതിയെത്തി

ഹിറ്റ് ഉറപ്പിച്ച് ബോളിവുഡിന്റെ 'ഭോലാ', ട്രെയിലര്‍ പുറത്ത്

click me!