'തങ്കരാജ് പൊന്നപ്പനാ'യി മുരളി ഗോപി; 'അനന്തന്‍ കാട്' ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത്

Published : Jun 21, 2026, 02:10 PM IST
Ananthan Kaadu first glimpse murali gopy

Synopsis

മുരളി ഗോപി തിരക്കഥയെഴുതി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രം

പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന, ആര്യ നായകനാകുന്ന മലയാള ചിത്രം 'അനന്തൻ കാട്' എന്ന ചിത്രത്തിൽ മുരളി ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ത്രസിപ്പിക്കുന്ന ഗ്ലിംപ്സ് വീഡിയോ പുറത്ത്. ചിത്രത്തിൽ തങ്കരാജ് പൊന്നപ്പൻ എന്ന ശ്രദ്ധേയ കഥാപാത്രമായാണ് താരം എത്തുന്നത്. സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നതും മുരളി ഗോപി തന്നെയാണ്. ജൂൺ 25 നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

ഏറെ രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ഗ്ലിംപ്സ് വീഡിയോ നൽകുന്ന സൂചന. കേരളത്തിന്‍റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും ഒരു വിദ്യാർഥിയായിരിക്കെ കണ്ടും കേട്ടും കേട്ടുകേള്‍വിയിൽ വിരിഞ്ഞതുമായ സംഭവങ്ങളുടെ കോര്‍ത്തിണക്കലാണ് ഈ ചിത്രമെന്ന് മുമ്പ് മുരളി ഗോപി വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയുടേതായുള്ള ക്യാരക്ടർ പോസ്റ്ററുകള്‍ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. അനന്തപുരിയുടെ ഒരുകാലത്തെ ചരിത്രം കൂടി ദൃശ്യവത്കരിക്കുന്ന ചിത്രമായിരിക്കുമെന്നാണ് മനസ്സിലാക്കാനാകുന്നത്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്. ചങ്കിടിപ്പേറ്റുന്ന ദൃശ്യങ്ങളും തീപ്പൊരി ഡയലോഗുകളുമായി എത്തിയ ട്രെയിലർ വേറിട്ടൊരു ദൃശ്യവിരുന്ന് തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന സൂചനയാണ് നൽകിയിരിക്കുന്നത്.

വൻ വിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. തീ‍ർച്ചയായും തിയേറ്റർ കാഴ്ച അർഹിക്കുന്നൊരു ചിത്രമായിരിക്കുമെന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ള അപ്ഡേറ്റുകള്‍ നൽകുന്ന സൂചന.

ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്‍റെ ടീസർ അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു.

ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്, ഡിസ്ട്രിബ്യൂഷൻ പാർട്നർ: ഡ്രീം ബിഗ് ഫിലിംസ്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ജോസഫി'ന് ശേഷം പൊലീസ് സ്റ്റോറിയുമായി വീണ്ടും പത്മകുമാര്‍; 'ഉയിർ' ടീസർ എത്തി
പൃഥ്വിരാജിന്‍റെ നായികയായി പാര്‍വതി; ആകാംക്ഷയുണര്‍ത്തി 'ഐ നോബഡി' ട്രെയ്‍ലര്‍