
പുതുമുഖം ആകാശ് സെന്നിനെ നായകനാക്കി ഡോണ്‍ മാക്സ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അറ്റ് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ടെക്നോ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഇൻ്റർനെറ്റ് ലോകത്തെ ചതിക്കുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്‍വര്‍ക്കുകളുമൊക്കെ ചർച്ച ചെയ്യുന്ന ഒരു ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ എച്ച്ഡിആര്‍ ഫോർമാറ്റിൽ ഇറങ്ങുന്ന ആദ്യ ടീസറാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു. അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മകനാണ് ആകാശ് സെന്‍.
ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ, സംഗീത സംവിധാനം ഇഷാൻ ദേവ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്. പ്രൊജക്റ്റ് ഡിസൈൻ ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷൻ കനൽ കണ്ണൻ, ക്രീയേറ്റീവ് ഡയറക്ടര്‍ റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ പ്രകാശ് ആർ നായർ, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ മാമിജോ.
ഡോൺമാക്സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അറ്റ്. 2016ല്‍ പുറത്തിറങ്ങിയ 10 കല്‍പ്പനകള്‍ ആണ് ഡോണിന്‍റെ ആദ്യ സംവിധാന സംരംഭം.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam