
മുംബൈ: ബോളിവുഡില്‍ മറ്റൊരു താരപുത്രനും, താര പുത്രിയും അരങ്ങേറ്റം കുറിക്കുന്നു. ആസാദ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ അജയ് ദേവഗണിന്റെ അനന്തരവൻ അമൻ ദേവ്ഗണും, നടി രവീണ ടണ്ടന്റെ മകൾ റാഷ തദാനി എന്നിവരുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.
അജയ് ദേവഗണ്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. ആസാദ് എന്ന ബഹദൂര്‍ യോദ്ധാവിന്‍റെ കുതിരയായ ആസാദിന്‍റെ യാത്രയും സാഹസികതയും ചേര്‍ന്നതാണ് ചലച്ചിത്രം എന്നാണ് വിവരം. ബ്രിട്ടീഷ് പട്ടാളവും ബഹദൂര്‍ പോരാളികളുടെ കുതിരപട്ടാളവും തമ്മിലുള്ള പോരാട്ടം ചിത്രത്തില്‍ ആവിഷ്കരിക്കുന്നുണ്ട്. ചിത്രത്തില്‍ അതീവ സാഹസികമായ സംഘടന രംഗങ്ങള്‍ ഉണ്ടെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
അജയ് ദേവഗണും അമൻ ദേവ്ഗണും നിറഞ്ഞു നില്‍ക്കുകയാണ് ടീസറില്‍. റാഷ തദാനിയെ ചില സെക്കന്‍റുകള്‍ മാത്രമാണ് ടീസറില്‍ കാണിക്കുന്നത്. കൈ പോ ചെ, കേദാർനാഥ്, റോക്ക് ഓൺ, ചണ്ഡീഗഡ് കരെ ആഷിഖി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി സ്ക്രൂവാലയും പ്രഗ്യാ കപൂറും ചേര്‍ന്ന് ആര്‍.എസ്.വി.പിയുടെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
ജനുവരി 2025നാണ് ചിത്രം തീയറ്ററില്‍ എത്തുന്നത്. അമിത് ത്രിവേദിയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. അഭിഷേക് കപൂർ, റിതേഷ് ഷാ, സുരേഷ് നായർ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജയ് ദേവഗണിനും പുതുമുഖങ്ങള്‍ക്കും പുറമേ ഡയാന പെന്‍റി, മോഹിത് മാലിക്, പിയൂഷ് മിശ്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ആമിർ ഖാൻ രജനിയുടെ കൂലിയിൽ അഭിനയിക്കുമോ?: സംവിധായകന്‍ ലോകേഷ് പറയുന്നത് !
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam