നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ

Published : Jan 19, 2026, 09:51 PM IST
Christina

Synopsis

സുദർശനൻ സംവിധാനം ചെയ്യുന്ന 'ക്രിസ്റ്റീന' എന്ന ഗ്രാമീണ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. സുധീർ കരമന ഉൾപ്പെടെയുള്ള താരനിര അണിനിരക്കുന്ന ചിത്രം ജനുവരി 30-ന് കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും പ്രദർശനത്തിനെത്തും.

​ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രം ക്രിസ്റ്റീനയുടെ ട്രെയിലർ റിലീസ് ചെയ്തു. നി​ഗൂഢതകൾ നിറച്ച് ട്രെയിലർ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു. ജനുവരി 30നാണ് ചിത്രത്തിന്റെ റിലീസ് കേരളത്തിലും കർണ്ണാടകയിലും തമിഴ്നാട്ടിലും ക്രിസ്റ്റീന പ്രദർശനത്തിനെത്തും.

ചെറുപ്പക്കാരായ നാല് സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നുവരുന്നതോടെ ആ ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളും ദുരൂഹതകളുമാണ് ക്രിസ്റ്റീനയുടെ പ്രമേയം.സുധീർ കരമന, എം.ആർ. ഗോപകുമാർ, സീമ ജി. നായർ, ആര്യ, നസീർ സംക്രാന്തി, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബർട്ട്, അഭി, അനീഷ്, സുനിൽ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദർശനൻ, രാജീവ്, മാസ്റ്റർ അശ്വജിത്ത്, കുമാരി അവന്തിക പാർവ്വതി, രാജേന്ദ്രൻ ഉമ്മണ്ണൂർ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാനർ- സിഎസ് ഫിലിംസ്, രചന, സംവിധാനം - സുദർശനൻ, നിർമാണം - ചിത്രാ സുദർശനൻ, ഛായാഗ്രഹണം - ഷമീർ ജിബ്രാൻ, എഡിറ്റിംഗ് - അക്ഷയ് സൗദ, സംഗീതം -ശ്രീനാഥ് എസ് വിജയ്, പശ്ചാത്തല സംഗീതം - സൺഫീർ, ഗാനരചന - ശരൺ ഇൻഡോകേര, പാടിയവർ - നജിം അർഷാദ്, ജാസി ഗിഫ്റ്റ്, രശ്മി മധു, ലക്ഷ്മി രാജേഷ്, വിതരണം - എസ് എഫ് സി ആഡ്സ്, മ്യൂസിക്ക് റൈറ്റ്സ് -ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കല- ഉണ്ണി റസ്സൽപുരം, ചമയം - അഭിലാഷ് തിരുപുറം,അനിൽ നേമം, കോസ്റ്റ്യും - ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, അസ്സോസിയേറ്റ് ഡയറക്ടർ - സബിൻ കാട്ടുങ്കൽ, കോറിയോഗ്രാഫി - സൂര്യ, ആക്ഷൻ- സുരേഷ്, പ്രൊഡക്ഷൻ മാനേജർ - ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി, ഡിഐ- അരുൺകുമാർ, സ്പോട്ടഡ് കളേഴ്സ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, ഡിസൈൻസ് -ടെറസോക്കോ, സ്റ്റിൽസ് - അഖിൽദേവ്, പി ആർ ഓ-അജയ് തുണ്ടത്തിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ
ഭയപ്പെടുത്താന്‍ 'അരൂപി'; നവാഗതര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്‍റെ ടീസര്‍ എത്തി