
സോണിയ അഗർവാൾ, ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമന്‍ റാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിഹൈന്‍ഡ്. പാവക്കുട്ടി ക്രിയേഷൻസിൻ്റെ ബാനറിൽ ഷിജ ജിനുവാണ് നിര്‍മ്മാണം. ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. മലാളത്തിലും തമിഴിലും തെലുങ്കിലുമായി എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ മഞ്ജു വാര്യരും രമ്യ കൃഷ്ണനും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്.
ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവിലെ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് പുറത്തു കൊണ്ടുവരുന്ന ബിഹൈൻഡിൽ സോണിയ അഗർവാളും ജിനു ഇ തോമസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാതൽ കൊണ്ടൈൻ, 7ജി റെയിന്‍ബോ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായിക സോണിയയെ കൂടാതെ മെറീന മൈക്കിൾ, നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, ഗായത്രി മയൂര, വി കെ ബൈജു, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും തുടർന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ നേരിടേണ്ടി വരുന്ന ഭയപ്പെടുത്തുന്ന അനുഭവങ്ങളെ അതിജീവിക്കാൻ ഉള്ള ശ്രമവും അതിൻ്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന ചിത്രമാണിത്. റിലീസിന് തയ്യാറെടുക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സന്ദീപ് ശങ്കർദാസും ടി ഷമീർ മുഹമ്മദും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. മുരളി അപ്പാടത്തും സണ്ണി മാധവനും ആരിഫ് അൻസാറും ചേർന്ന് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റർ വൈശാഖ് രാജൻ, ബിജിഎം മുരളി അപ്പാടത്ത്, ലിറിക്സ് ഷിജ്ജിനു, ആരിഫ് അൻസാർ, ഇമ്രാൻ ഖാൻ, ആർട്ട് സുബൈർ സിന്ദഗി, കോസ്റ്റ്യൂം സജിത്ത് മുക്കം, മേക്കപ്പ് സിജിൻ, പ്രോഡക്ഷൻ കൺട്രോളർ ഷൌക്കത്ത് മന്നലാംകുന്ന്, ആക്ഷൻ ബ്രൂസ്ലി രാജേഷ്, കൊറിയോഗ്രാഫി കിരൺ ക്രിഷ്, ഡിഐ ബിലാൽ റഷീദ് (24 സെവൻ), സൗണ്ട് ഡിസൈൻ കരുൺ പ്രസദ്, സ്റ്റുഡിയോ സൗണ്ട് ബ്രൂവറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ വൈശാഖ് എം സുകുമാരൻ, വിഎഫ്എക്സ് ശ്രീനാഥ്, സ്റ്റിൽസ് ആഞ്ചോ സി രാജൻ, വിദ്യുദ് വേണു, പിആർഒ പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ് ബി സി ക്രിയേറ്റീവ്സ്, ഡിസൈൻസ്: മാജിക് മൊമൻ്റ്സ്, മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ALSO READ : ആരാണ് വരുന്നത്? ബിഗ് ബോസിലേക്ക് ഒരു അപ്രതീക്ഷിത അതിഥി!
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam