Asianet News MalayalamAsianet News Malayalam

ആരാണ് വരുന്നത്? ബിഗ് ബോസിലേക്ക് ഒരു അപ്രതീക്ഷിത അതിഥി!

പുതിയ പ്രൊമോ പുറത്ത്

a surprise guest in bigg boss malayalam season 6
Author
First Published Apr 27, 2024, 5:22 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിന്‍റെ എട്ടാം വാരത്തിലേക്ക് പ്രവേശിക്കുകയാണ് നാളെ. അതായത് ഷോ 50 ദിനങ്ങള്‍ പിന്നിടാനൊരുങ്ങുകയാണ്. നിലവില്‍ 17 മത്സരാര്‍ഥികളാണ് ബിഗ് ബോസില്‍ ഉള്ളത്. നാടകീയമായ സംഭവവികാസങ്ങള്‍ പലതും നടന്ന സീസണ്‍ 6 ല്‍ ബിഗ് ബോസ് അടുത്ത സര്‍പ്രൈസ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 17 മത്സരാര്‍ഥികള്‍ക്കിടയിലേക്ക് ഒരു അപ്രതീക്ഷിത അതിഥിയെ അവതരിപ്പിക്കുകയാണ് ബിഗ് ബോസ്. ഇത് സംബന്ധിച്ച പുതിയൊരു പ്രൊമോയും ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.

കണ്‍ഫെഷന്‍ റൂമില്‍ മുഖം പൂര്‍ണ്ണമായും മറച്ച ഒരാള്‍ ഇരിക്കുന്നതും അവതാരകനായ മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരം ജിന്‍റോ അവിടേയ്ക്ക് പോകുന്നതും പ്രൊമോയില്‍ കാണാം. ഹാളില്‍ ഇരിക്കുന്ന മറ്റ് മത്സരാര്‍ഥികള്‍ക്ക് അരികിലേക്ക് മുഖം മറച്ചുകൊണ്ടുതന്നെ അതിഥി പ്രവേശിക്കുകയാണ്. മത്സരാര്‍ഥികള്‍ ഏറെ ആകാംക്ഷയോടെ ഇരിക്കുമ്പോള്‍ മുഖം മൂടി മാറ്റാനുള്ള മോഹന്‍ലാലിന്‍റെ നിര്‍ദേശം എത്തുന്നു. തുടര്‍ന്ന് വന്നയാള്‍ മുഖം മൂടി മാറ്റാന്‍ ഒരുങ്ങുന്നത് വരെയാണ് പ്രൊമോയില്‍ ഉള്ളത്. അതേസമയം വരുന്നത് ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്ന് ഈ സീസണില്‍ത്തന്നെ പുറത്തായ ഏതെങ്കിലും മത്സരാര്‍ഥിക്ക് ബിഗ് ബോസ് ഒരു അവസരം കൂടി നല്‍കുന്നതായിരിക്കാം. രണ്ട് ചലഞ്ചര്‍ ആയി ആരെങ്കിലും എത്തുന്നതായിരിക്കാം. മുന്‍ സീസണുകളിലെ ശ്രദ്ധേയ മത്സരാര്‍ഥികള്‍ ഏതാനും ദിവസത്തേക്ക് ഹൗസില്‍ എത്തുന്നതിനെയാണ് കഴിഞ്ഞ സീസണില്‍ ചലഞ്ചേഴ്സ് എന്ന് വിശേഷിപ്പിച്ചത്. മൂന്നാമത്തെ സാധ്യത ഒരു വൈല്‍ഡ് കാര്‍ഡ് ആണ്. എന്നാല്‍ അന്‍പത് എപ്പിസോഡുകള്‍ പിന്നിടുന്ന സാഹചര്യത്തില്‍ അതിനുള്ള സാധ്യത കുറവാണ്. അതേസമയം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എപ്പിസോഡ് ആയിരിക്കും ഇന്നത്തേത്. ഈ വാരം ആരാവും പുറത്താവുക എന്നതും കൗതുകമുയര്‍ത്തുന്ന ചോദ്യമാണ്. 

ALSO READ : ഒടിടിയില്‍ എത്തുക 74-ാം ദിവസം! 'മഞ്ഞുമ്മല്‍ ബോയ്‍സ്' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios