Bheeshma Parvam Trailer : 'പഞ്ഞിക്കിടണമെന്ന് പറഞ്ഞാല്‍ എന്താണെന്നറിയോ'? ഭീഷ്‍മ പര്‍വം ട്രെയിലര്‍

Published : Feb 24, 2022, 08:12 AM ISTUpdated : Feb 24, 2022, 11:57 AM IST
Bheeshma Parvam Trailer : 'പഞ്ഞിക്കിടണമെന്ന് പറഞ്ഞാല്‍ എന്താണെന്നറിയോ'? ഭീഷ്‍മ പര്‍വം ട്രെയിലര്‍

Synopsis

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. 

ആരാധകരെ ത്രില്ലടിപ്പിച്ച് 'ഭീഷ്‍മ പര്‍വം' ട്രെയിലര്‍ (Bheeshma Parvam Trailer).  അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രത്തിന്‍റെ ട്രെയിലറില്‍ മാസ് പ്രകടനമാണ് താരങ്ങള്‍ കാഴ്ച വയ്ക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് ചിത്രം പുറത്തിറങ്ങുക. ആറുമണിക്കൂറ് മുന്‍പ് പുറത്തിറങ്ങിയ ട്രെയിലര്‍ അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ക്കും വലിയ പ്രതികരണമാണ് ലഭിച്ചത്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം.  വിവേക് ഹര്‍ഷൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.

കൊച്ചിയാണ് 'ഭീഷ്‍മ പര്‍വം' ചിത്രത്തിന്റെ ലൊക്കേഷൻ. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

കാത്തിരിപ്പിന് അവസാനമാകുന്നു, 'ഭീഷ്‍മ പര്‍വ'ത്തിന്റെ റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ (Mammootty) 'ഭീഷ്‍മ പര്‍വം' (Bheeshma Parvam). അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ചിത്രം സ്റ്റൈലിഷായിരിക്കുമെന്ന് ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ തെളിയിക്കുന്നു.  കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ഓരോ പോസ്റ്ററും മമ്മൂട്ടി തന്നെയാണ് ഷെയര്‍ ചെയ്‍തിരുന്നതും. ഇപോഴിതാ 'ഭീഷ്‍മ പര്‍വം' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി.

'ബാഡ്' അല്ല, '13 എ ഡി'; അമല്‍ നീരദിന്‍റെ ട്രിബ്യൂട്ട് കൊച്ചിയിലെ പഴയ റോക്ക് ബാന്‍ഡിന്


'കൊച്ചി പഴയ കൊച്ചിയല്ല' എന്ന ചെറു ഡയലോഗ് മാത്രം മതി 'ബിഗ് ബി' എന്ന മമ്മൂട്ടി (Mammooty) ചിത്രം ഓര്‍മ്മയിലെത്താന്‍. അമല്‍ നീരദിന്‍റെ (Amal Neerad) സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയായിരുന്നു. ഇപ്പോഴിതാ 15 വര്‍ഷത്തിനു ശേഷം വീണ്ടും അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിക്കുന്ന 'ഭീഷ്‍മ പര്‍വം' (Bheeshma Parvam) എത്തുമ്പോള്‍ അതിന്‍റെയും പ്രധാന ലൊക്കേഷന്‍ കൊച്ചിയാണ്. പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഒരു കാലത്തെ കൊച്ചി നഗരത്തിന്‍റെ കാഴ്‍ച കൂടിയായിരിക്കും. ചിത്രത്തിലെ വീഡിയോ ഗാനത്തിലെ ഒരു പഴയ കൊച്ചി കണക്ഷനും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'പുഴു'വെന്ന ചിത്രവും മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനുള്ളത്.. സെന്‍സറിംഗ് നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയ ചിത്രത്തിന് കട്ടുകളൊന്നുമില്ലാത്ത യു സര്‍ട്ടിഫിക്കറ്റ് ആണ്. 'ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ഛായാഗ്രഹണവും തേനി ഈശ്വര്‍ ആയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി