
ദീപക് പറമ്പോലും പ്രയാഗ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് 'ഭൂമിയിലെ മനോഹര സ്വകാര്യം'. ഷൈജു അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിന്റെ വാലന്‍റൈന്‍സ് ഡേ സ്പെഷ്യൽ ടീസർ പുറത്തിറങ്ങി.
സച്ചിൻ ബാലു സംഗീതം ഒരുക്കുന്ന ചിത്രത്തിൽ ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, അഭിഷേക് രവീന്ദ്രൻ, അഞ്ചു അരവിന്ദ്, തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കാലിക പ്രസക്തിയുള്ള ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അന്റോണിയോ മിഖായേൽ ഛായാഗ്രാഹകനും വി സാജൻ എഡിറ്ററുമാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് എ ശാന്തകുമാറാണ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam