ആരവങ്ങളിലേക്ക് വിജയ്; 'ബിഗില്‍' ട്രെയ്‌ലര്‍

Published : Oct 12, 2019, 06:32 PM IST
ആരവങ്ങളിലേക്ക് വിജയ്; 'ബിഗില്‍' ട്രെയ്‌ലര്‍

Synopsis

വിജയ്‌യുടെ ദീപാവലി ചിത്രത്തിന്റെ ട്രെയ്‌ലര്‍. ആറ്റ്‌ലിയാണ് സംവിധാനം.  

വിജയ് നായകനാവുന്ന ദീപാവലി റിലീസ് 'ബിഗിലി'ന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. ഒരു വിജയ് ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന എല്ലാത്തരം എന്റര്‍ടെയ്ന്‍മെന്റ് ഘടകങ്ങളും ഉള്‍ച്ചേര്‍ന്നതായിരിക്കും ചിത്രമെന്ന് ട്രെയ്‌ലര്‍ പറയുന്നു. 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയ്‌ലര്‍.

ഒരു വനിതാ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാണ് ചിത്രത്തില്‍ വിജയ്‌യുടെ കഥാപാത്രം. സ്റ്റേഡിയത്തിലെ വിജയ് കൂടി ഉള്‍പ്പെട്ട ചില ഫുട്‌ബോള്‍ മത്സര സീക്വന്‍സുകള്‍ ചിത്രത്തിന്റെ പ്രത്യേകതയായിരിക്കും. ട്രെയ്‌ലറിലും അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

നയന്‍താരയാണ് ചിത്രത്തില്‍ നായിക. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, യോഗി ബാബു എന്നിവര്‍ക്കൊപ്പം ഐ എം വിജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പൃഥ്വിരാജ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുക. 

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി