
നടന്‍ ഭീമന്‍ രഘുവിന്‍റെ സംവിധാന അരങ്ങേറ്റമാണ് ചാണ. ഭീമന്‍ രഘുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഭീമന്‍ രഘുവെന്ന അഭിനേതാവിനെ ഇതുവരെ കാണാത്ത വേണ്ടപ്പകര്‍ച്ചയില്‍ ചിത്രത്തില്‍ കാണാനാവുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു. ബാലചന്ദ്ര മേനോന്‍ ആണ് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറക്കിയത്.
പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്ണു (ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സ്വീറ്റി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ ശശീന്ദ്രന്‍ കണ്ണൂര്‍ ആണ് നിര്‍മ്മാണം. കഥ, തിരക്കഥ, സംഭാഷണം അജി അയിലറ, ഛായാഗ്രഹണം ജെറിന്‍ ജയിംസ്, അസോസിയേറ്റ് ഡയറക്ടര്‍ രാമന്‍ വിശ്വനാഥന്‍, എഡിറ്റിംഗ് ഐജു ആന്‍റു, മേക്കപ്പ് ജയമോഹന്‍, വസ്ത്രാലങ്കാരം ലക്ഷ്മണന്‍, കലാസംവിധാനം അജയ് വര്‍ണ്ണശാല, ഗാനരചന ലെജിന്‍ ചെമ്മാനി, കത്രീന ബിജിമോൾ, സംഗീതം മുരളി അപ്പാടത്ത്, പശ്ചാത്തല സംഗീതം മണികുമാരൻ. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിലൊന്ന് ഭീമൻ രഘു ആലപിച്ചതാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രൂപേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനില്‍ കണ്ടനാട്. ഡിഐ രഞ്ജിത്ത് ആര്‍ കെ, സ്റ്റുഡിയോ കെ സ്റ്റുഡിയോ കൊച്ചി, സ്റ്റില്‍സ് ലാലു വേട്ടമുക്ക്, ശ്രീക്കുട്ടൻ, പിആര്‍ഒ പി ആര്‍ സുമേരന്‍, ഡിസൈന്‍ സജീഷ് എം ഡിസൈന്‍സ്.
ALSO READ : 'ബജറ്റിന്‍റെ 70 ശതമാനവും പ്രതിഫലം'; മലയാള സിനിമ പ്രതിസന്ധിയിലെന്ന് ജി സുരേഷ് കുമാര്‍
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam