80 ഏക്കറിലെ സെറ്റ്, രജിത് മേനോന്‍ നായകനായ തമിഴ് ഫാന്‍റസി ത്രില്ലര്‍; 'ചിറ്റുകുറിഞ്ഞി' ടീസര്‍ എത്തി

Published : Nov 22, 2026, 11:13 AM IST
Chitukurinji Official Teaser VJ Meenakshi Sundharam

Synopsis

വി ജെ മീനാക്ഷി സുന്ദരം സംവിധാനം ചെയ്യുന്ന പുതിയ റൊമാൻ്റിക് ത്രില്ലർ ചിത്രം

യുവതാരം രജിത് മേനോൻ,, ദീപ്ഷിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വി ജെ മീനാക്ഷി സുന്ദരം തമിഴിൽ രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ റൊമാൻ്റിക് ത്രില്ലറാണ് 'ചിറ്റുകുറിഞ്ഞി'. ബ്ലാക്ക് ആൻഡ് വൈറ്റ് മീഡിയ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഡി ജൂഡ് അനന്ത്, എ വി സൊല്യൂഷൻസിൻ്റെ ബാനറിൽ രാജേഷ് ആർ എന്നിവർ നിർമ്മിക്കുന്ന ചിത്രം നവംബർ 27 ന് തിയറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. പ്രണയം, ഹ്യൂമർ, ഫാന്റസി എന്നിവയെ പുതുമയാർന്ന തിരക്കഥയിൽ 1983, 2023 എന്നീ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെ കൂട്ടിയിണക്കി, പ്രേക്ഷകർക്ക് നവ്യാനുഭൂതി നൽകുന്ന ഒരു സൃഷ്ടിയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. സൻഹാ സ്റ്റുഡിയോ റിലീസ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

1983 പശ്ചാത്തലമാക്കി ഒരുക്കിയ ഈ സിനിമയ്ക്കായി കൊടൈക്കനാലിലെ പള്ളങ്കി മലയോര മേഖലയിൽ ഏകദേശം 80 ഏക്കർ വിസ്തൃതിയിൽ കൂറ്റൻ ഗ്രാമീണ സെറ്റ് ഒരുക്കി, ആ കാലഘട്ടത്തിന്റെ സ്വാഭാവിക അന്തരീക്ഷം തന്മയത്വത്തോടെ പുനഃസൃഷ്ടിച്ചിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള ലോകപ്രശസ്ത ബുഡാപെസ്റ്റ് സ്കോറിംഗ് കമ്പനി സ്റ്റുഡിയോയിൽ, അന്താരാഷ്ട്ര പ്രശസ്തരായ സംഗീതജ്ഞരെ ഉൾപ്പെടുത്തി ഒരു ലൈവ് ഓർക്കസ്ട്രയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു ആകർഷണം. ഫ്രാൻസിസ് രാജ്കുമാർ എ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ, നവാഗത സംഗീത സംവിധായകൻ മാര സംഗീതം നിർവ്വഹിക്കുന്നു.

ചിത്രത്തിൽ നക്ഷ ശരൺ, വി ജെ.പപ്പു, ജി എം കുമാർ, എൽ വി ആദവൻ, രാംസ്, ഹലോ കന്തസാമി, തേനി മുരുകൻ, സുജാത, കരാട്ടെ രാജ എന്നിവരും അഭിനയിക്കുന്നു. പ്രമുഖ സംഗീത സംവിധായകനും യുവതാരവുമായ അഡ്വ. ശ്രീറാം കാർത്തിക് അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ഡോ. കെ എസ് സെന്തിൽ (ശശിറാം പിക്ചേഴ്സ്), കണ്ണൻ അരുണാചലം, ആർ എ പീറ്റർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ കുഴന്തൈവേലു (മഞ്ജു സിനി എക്യുപ്മെൻ്റ്സ്), ആർട്ട് റാംജി, വസ്ത്രാലങ്കാരം മഞ്ജുള, മേക്കപ്പ് വേൽമുരുകൻ, നൃത്തസംവിധാനം ധീന, സൗണ്ട് ഡിസൈൻ ടോണി ജെ, പബ്ലിസിറ്റി ഡിസൈൻ തമിഴ്ചെഴിയൻ, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് ഷാനു പരപ്പനങ്ങാടി, പിആർഒ റിയാസ് കെ അഹമ്മദ് & പി ശിവപ്രസാദ് എന്നിവർ ആണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആക്ഷൻ മോഡ് ഓൺ; മമ്മൂട്ടി- ധനുഷ് ചിത്രം 'ഓമി'ന്റെ പവർ പാക്ക്ഡ് ട്രെയിലർ എത്തി
ദുരൂഹതയുടെ അടരുകള്‍; ‘റൂബി’ ടീസർ പുറത്തിറങ്ങി