സ്വര്‍ണ്ണ വ്യാപാരത്തിന്‍റെ അറിയാലോകവുമായി 'സിറ്റി ഓഫ് ഗോള്‍ഡ്'; വിക്രം പ്രഭു ചിത്രത്തിന്‍റെ ഗ്ലിംപ്‍സ് എത്തി

Published : Sep 27, 2026, 11:08 AM IST
CITY OF GOLD Glimpse Telugu Romeo Pictures Vikram Prabhu

Synopsis

നവാഗതനായ സിദ്ധാർഥ് സംവിധാനം ചെയ്ത് വിക്രം പ്രഭു നായകനാകുന്ന 'സിറ്റി ഓഫ് ഗോൾഡ്' എന്ന ചിത്രത്തിന്റെ തെലുങ്ക് ഗ്ലിംപ്സ് പുറത്തിറങ്ങി

വിക്രം പ്രഭുവിനെ നായകനാക്കി നവാഗതനായ സിദ്ധാര്‍ഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിറ്റി ഓഫ് ഗോള്‍ഡ് എന്ന ചിത്രത്തിന്‍റെ തെലുങ്ക് ഗ്ലിംപ്സ് അണിയറക്കാര്‍ പുറത്തുവിട്ടു. 2.05 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. വിക്രം പ്രഭുവിന്‍റെ കരിയറിലെ 26-ാം ചിത്രമാണ് ഇത്. ശിവാത്മിക രാജശേഖര്‍ ആണ് വിക്രം പ്രഭുവിന്‍റെ നായികയായി എത്തുന്നത്. നിര്‍മ്മാതാക്കളായ റോമിയോ പിക്ചേഴ്സ് ഉടമ രാഹുലും അമല ഷാജിയും ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നു. ചിത്രത്തിന്‍റെ ടൈറ്റിലിനൊപ്പമാണ് ഗ്ലിംപ്സും പുറത്ത് വിട്ടിരിക്കുന്നത്.

സ്വര്‍ണ ബിസ്കറ്റുകള്‍ വായുവില്‍ അമ്മാനമാടുന്ന വിക്രം പ്രഭുവാണ് പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ ഉള്ളത്. സ്വര്‍ണ വ്യാപാരത്തിന്‍റെ അറിയാലോകത്തിന്‍റെ കഥ പറയുന്ന ചിത്രമാവും ഇതെന്നാണ് കരുതപ്പെടുന്നത്. അളഗം പെരുമാള്‍, ജാഫര്‍ ഇടുക്കി, ജി എം സുന്ദര്‍, വസുന്ധര, സുനില്‍ സുഗത, ജയകുമാര്‍, മൗറിഷ് ദാസ്, ബാല ഹാസന്‍, ലിസി ആന്‍റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിക് ഷരാജ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.

എഡിറ്റിംഗ് അരുള്‍ മോസസും ഹരിഹരന്‍ പി എസ് പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വ്വഹിക്കുന്നു. കാവ്യ വേലുസാമിയാണ് കോസ്റ്റ്യൂം ഡിസൈനര്‍. ആക്ഷന്‍ ഡയറക്ടര്‍ ദിനേഷ് കാശി, സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് കണ്ണന്‍ ഗണ്‍പത്, കളറിസ്റ്റ് വൈശാഖ് ശിവഗണേശ്, ഡിഐ ന്യൂബ് സ്റ്റുഡിയോ, വിഎഫ്എക്സ് ആന്‍ഡ് അനിമേഷന്‍ റെന്‍ഡര്‍ഹുഡ്, വിഎഫ്എക്സ് ഡയറക്ടര്‍ ശ്രീറാം എസ്, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ മോറിഷ് ഇമ്മാനുവേല്‍ ഡി, കോ ഡയറക്ടര്‍ ജീവ രത്തിനം, മേക്കപ്പ് ശക്തിവേല്‍ എന്‍, സ്റ്റില്‍സ് ധിഗില്‍ ദീപക്, പബ്ലിസിറ്റി ഡിസൈന്‍ ലിപി സുഗന്‍, പിആര്‍ഒ വംശി- ശേഖര്‍, സിഎഫ്ഒ കെ പണ്ണീര്‍സെല്‍വം, കോ പ്രൊഡ്യൂസര്‍ ജാവിദ്.

കോയമ്പത്തൂര്‍, ചെന്നൈ, കേരളം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ചിത്രീകരണത്തിന്‍റെ അവസാന ഘട്ടം ഇപ്പോള്‍ പുരോഗമിക്കുകയാണ്. വൈകാതെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കാനാണ് പദ്ധതി. ഒരു അഭിനേതാവ് എന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ വിക്രം പ്രഭുവിന്‍റെ കരിയറില്‍ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും സിറ്റി ഓഫ് ഗോള്‍ഡ് എന്നാണ് കരുതപ്പെടുന്നത്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിവിൻ പോളിയുടെ 'യേഴു കടൽ യേഴു മലൈ' ട്രെയിലർ എത്തി; റിലീസ് ഒക്ടോബർ 1
മോഹൻലാലിന്റെ അവതരണവുമായി ഫഹദ് ഫാസിലിന്റെ 'ഡോണ്ട് ട്രബിൾ ദി ട്രബിള്‍' ട്രെയ്ലർ