
വരുണ്‍ ധവാനെ നായകനാക്കി അച്ഛന്‍ ഡേവിഡ് ധവാന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'കൂലി നമ്പര്‍ 1'ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ധനികനായ വ്യവസായിയായി നടിച്ച് വിവാഹത്തിനൊരുങ്ങുന്ന ഒരു റെയില്‍വേ പോര്‍ട്ടറുടെ റോളിലാണ് വരുണ്‍ ധവാന്‍. സാറ അലി ഖാന്‍ ആണ് നായിക. ആമസോണ്‍ പ്രൈം വീഡിയോയുടെ ക്രിസ്‍മസ് റിലീസ് ആണ് ചിത്രം. ഒടിടി ഡയറക്ട് റിലീസ് ആയി ഡിസംബര്‍ 25ന് പ്രേക്ഷകരിലേക്ക് എത്തും. ഗോവിന്ദയെയും കരിഷ്‍മ കപൂറിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഇതേ പേരില്‍ ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത് 1995ല്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ റീമേക്ക് ആണ് പുതിയ ചിത്രം.
പൂജ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ വാസു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്‍ശിഖ ദേശ്‍മുഖ് എന്നിവരാണ് നിര്‍മ്മാണം. റൂമി ജാഫ്രിയുടേതാണ് തിരക്കഥ. സംഭാഷണം ഒരുക്കിയിരിക്കുന്നത് ഫര്‍ഹാദ് സാംജിയ പരേഷ് റാവല്‍, ജാവേദ് ജാഫ്രി, രാജ്‍പാല്‍ യാദവ്, സാഹില്‍ വൈദ്, ശിഖ തല്‍സാനിയ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam