'ടീമിന്‍റെ പേര് തന്നെ കിടു', വിക്രത്തിനും വില്ലനായി വിനായകന്‍: ധ്രുവ നച്ചത്തിരം ആവേശ ട്രെയിലര്‍.!

Published : Oct 24, 2023, 06:08 PM IST
 'ടീമിന്‍റെ പേര് തന്നെ കിടു', വിക്രത്തിനും വില്ലനായി വിനായകന്‍: ധ്രുവ നച്ചത്തിരം ആവേശ ട്രെയിലര്‍.!

Synopsis

ഏറ്റവും ബെസ്റ്റായ 11 പേര് അടങ്ങുന്ന അണ്ടര്‍ കവര്‍ ഏജന്‍റ് സംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

ചെന്നൈ: വിക്രം നായകനായി എത്താനിരിക്കുന്ന ഒരു ചിത്രമാണ് ധ്രുവ നച്ചത്തിരം. ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്യുന്നത്. നവംബര്‍ 24നാണ് റിലീസ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വിക്രം നായകനാകുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല, ഒരു സ്‍പൈ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമാണ് ഇത്. പല കാരണങ്ങളാല്‍ നീണ്ടുപോയ ചിത്രമാണ് ഒടുവില്‍ റിലീസിന് തയ്യാറായിരിക്കുന്നത്.

ഏറ്റവും ബെസ്റ്റായ 11 പേര് അടങ്ങുന്ന അണ്ടര്‍ കവര്‍ ഏജന്‍റ് സംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിനായകന്‍, സംവിധായകനായ ഗൗതം വാസുദേവ് മേനോന്‍ അടക്കം നേരത്തെ താരനിരയില്‍ ഇല്ലാത്തവരും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്നതാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ജയിലറിന് ശേഷം വിനായകന്‍റെ ശക്തമായ വേഷമാണ് ധ്രുവ നച്ചത്തിരത്തിലേത്  എന്നാണ് സൂചന. ഇതിന് പുറമേ ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്‍കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര വിക്രത്തിനൊപ്പം ധ്രുവ നച്ചത്തിരത്തില്‍ വേഷമിടുന്നത്. 

വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. 'ജോൺ എന്നാണ്' കഥാപാത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജൈന്‍റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം. 

'ലിയോ കളക്ഷനില്‍ കള്ളക്കളി എന്തിന് വിജയ് നേരിട്ട് വന്ന് പറയട്ടെ'

ജയസൂര്യയുടെ ടര്‍ബോ പീറ്റര്‍ മമ്മൂട്ടിയുടെ ടര്‍ബോ ആയോ?; സോഷ്യല്‍ മീഡിയയില്‍ സംശയം

PREV
Read more Articles on
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി