Latest Videos

'ഇതുവരെ കണ്ടതല്ല, ഇനി കാണാൻ ഇരിക്കുന്നതാണ് ത്രില്ല്'; ആകാംഷയുണർത്തി അറ്റിന്‍റെ രണ്ടാം ടീസർ

By Web TeamFirst Published Feb 16, 2023, 9:46 AM IST
Highlights

കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായ വേഷ പകർച്ചയോടെ എത്തുന്ന ഷാജു ശ്രീധറിന്റെ സംഭാഷണ ശകലത്തോടെയാണ് ടീസർ ആരംഭിക്കുന്നത്.

കൊച്ചി:  ഇന്റർനെറ്റിലെ ഡാർക്ക് വെബ്ബിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ടെക്‌നോ ത്രില്ലർ ചിത്രം അറ്റിന്‍റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ഇതുവരെ കണ്ട് ശീലിച്ചതിൽ നിന്ന് വ്യത്യസ്തമായ അനുഭവമായിരിക്കും ചിത്രം തരികയെന്ന സൂചനയാണ് ടീസർ തരുന്നത്. 

കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായ വേഷ പകർച്ചയോടെ എത്തുന്ന ഷാജു ശ്രീധറിന്റെ സംഭാഷണ ശകലത്തോടെയാണ് ടീസർ ആരംഭിക്കുന്നത്.  നവാഗതനായ ആകാശ് സെൻ ആണ് ചിത്രത്തിലെ നായകനാവുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളും സിനിമയുടെ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. 

ചിത്രത്തിലെ  നായിക റേച്ചൽ ഡേവിഡിന്റെ ക്യാരക്ടർ പോസ്റ്റർ എ.ഐ (ആർട്ടിഫിഷൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കി അണിയറ പ്രവർത്തകർ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.  ഇന്ത്യൻ സിനിമയിൽ തന്നെ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആദ്യമായിട്ടാണ്  സിനിമ പോസ്റ്റർ തയ്യാറാക്കുന്നത്.  അനന്തു എസ് കുമാർ എന്ന യുവ കലാകാരനാണ് ഈ പോസ്റ്റർ ഡിസൈൻ ചെയ്തിറക്കിയത്. കോഡുകൾ ഉപയോഗിച്ച് പൂർണമായും എ.ഐയുടെ സഹായത്തോടെ നിർമിച്ച പോസ്റ്ററിന് മാസങ്ങളുടെ പരിശ്രമം ആവശ്യമായിരുന്നു. 

മൊബൈൽ ആപ്പുകളിലൂടെയും മറ്റും എ.ഐ സാങ്കേതികവിദ്യയ്ക്ക് വലിയ സ്വീകര്യത ലഭിക്കുന്ന കാലഘട്ടത്തിലാണ് പുതിയ പരീക്ഷണം ഡോണും അനന്ദുവും ചെയ്തിരിക്കുന്നത്.  മലയാളത്തിൽ ആദ്യമായിട്ടാണ് ഡാർക്ക് വെബ്ബിനെ  അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്.  മലയാളത്തിലെ ആദ്യ എച്ച്ഡിആർ ഫോർമാറ്റിൽ ഇറങ്ങിയ ടീസറാണ് അറ്റിന്റെത്. ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്.

പത്ത് കൽപ്പനകൾ എന്ന ചിത്രത്തിന് ശേഷം ഡോൺ മാക്‌സ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ്. ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവവർക്ക് പുറമെ കന്നഡയിലെ ഹിറ്റ് ചിത്രങ്ങളായ മനസ്മിത, കെ.ടി.എം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ  സഞ്ജനയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. 

ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, റേച്ചൽ ഡേവിഡ്,നയന എൽസ, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മൺ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  പ്രശസ്ത ഛായാഗ്രാഹകൻ രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്,  ഹുമറും ഷാജഹാനും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം, പ്രോജക്ട് ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ എന്നിവരാണ്.  ആർട് അരുൺ മോഹനൻ, മേക്ക്അപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷൻ കൊറിയോഗ്രഫി കനൽ കണ്ണൻ, 

ചീഫ് അസോസിയേറ്റ് റെജിലേഷ്, ക്രിയേറ്റീവ് ഡയറക്ടർ റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ പ്രകാശ് ആർ നായർ, പി.ആർ.ഒ ആതിര ദിൽജിത്ത്, സ്റ്റിൽസ് ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ അനന്ദു എസ് കുമാർ.

മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം; പശുകളുമായുള്ള തന്‍റെ സ്നേഹം പറഞ്ഞ് കൃഷ്ണകുമാര്‍

'മോഹൻലാൽ ടാർ​ഗെറ്റ് ചെയ്യപ്പെടുന്നുണ്ട്, അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പതറിപ്പോകുന്നു'; ഷാജി കൈലാസ്

click me!