പൊലീസ് വിടാതെ പിന്തുടരുന്ന 'ജോര്‍ജ്‍കുട്ടി'; 'ദൃശ്യം 2' ട്രെയ്‍ലര്‍

Published : Feb 06, 2021, 04:24 PM ISTUpdated : Feb 06, 2021, 04:51 PM IST
പൊലീസ് വിടാതെ പിന്തുടരുന്ന 'ജോര്‍ജ്‍കുട്ടി'; 'ദൃശ്യം 2' ട്രെയ്‍ലര്‍

Synopsis

ആദ്യഭാഗത്തിന്‍റെ ആകാംക്ഷയും ഉദ്വേഗവും ചോര്‍ന്നുപോവാത്തതാണ് രണ്ടാംഭാഗവുമെന്ന് ട്രെയ്‍ലര്‍ പറയുന്നു. ചിത്രം ഈ മാസം 19ന് റിലീസ് ചെയ്യും.

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2'ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ചിത്രം റിലീസ് ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ ആണ് രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുന്നത്. പറഞ്ഞതിലും രണ്ടു ദിവസം മുന്‍പാണ് ട്രെയ്‍ലര്‍ എത്തിയിരിക്കുന്നത്. ആദ്യഭാഗത്തിന്‍റെ ആകാംക്ഷയും ഉദ്വേഗവും ചോര്‍ന്നുപോവാത്തതാണ് രണ്ടാംഭാഗവുമെന്ന് ട്രെയ്‍ലര്‍ പറയുന്നു. ചിത്രം ഈ മാസം 19ന് റിലീസ് ചെയ്യും.

മലയാള സിനിമയെയും പ്രേക്ഷകരെയും സംബന്ധിച്ച് സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു 'ദൃശ്യം 2'ന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വിവരം. പുതുവത്സരദിനത്തില്‍ പുറത്തെത്തിയ ടീസറിനൊപ്പമാണ് ചിത്രം തീയേറ്ററുകളിലേക്കില്ലെന്നും മറിച്ച് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് എന്നും അറിയിപ്പ് എത്തിയത്. 

2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. സംഗീതം അനില്‍ ജോണ്‍സണ്‍.


 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി