
കൊച്ചി:പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഡ്രൈവിങ് ലൈസന്‍സ് സിനിമയുടെ ട്രെയ്‌ലര്‍ എത്തി. ഹണി ബീ ടുവിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സച്ചിയാണ്. അനാര്‍ക്കലിയ്ക്ക് ശേഷം പൃഥ്വിരാജും സച്ചിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഹരീന്ദ്രന്റെ ആരാധകനും വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം ഡിസംബര്‍ 20ന് തീയറ്ററുകളിലെത്തും.
9 എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിനു ശേഷം പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ചിത്രം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായിരുന്നു. സോണി പിക്ചര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി കൈകോര്‍ത്തായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് 9 നിര്‍മ്മിച്ചത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam