
ആരാധകർ കാത്തിരിക്കുന്ന ടൊവിനോ ചിത്രം എടക്കാട് ബറ്റാലിയന്‍ 06 ന്റെ ടീസർ പുറത്തിറങ്ങി. പി ബാലചന്ദ്രന്റെ തിരക്കഥയിൽ നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്താ മേനോൻ ആണ് നായിക. ചിത്രത്തിൽ പട്ടാളക്കാരനായാണ് ടൊവിനോ വേഷമിടുന്നത്.
തീവണ്ടിക്കും കൽക്കിക്കും ശേഷം ടൊവീനോയും സംയുക്താ മോനോനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവഹിക്കുന്നത് കൈലാസ് മേനോനാണ്
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam