
മുംബൈ: ടൈഗർ ഷെറോഫ് നായകനായി എത്തുന്ന ‘ഗണപത്’ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ടൈഗർ ഷെറോഫും കൃതി സനോണും വീണ്ടും ഒന്നിക്കുന്നു ചിത്രത്തില്‍ അമിതാഭ് ബച്ചൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫ്യൂച്ചറിസ്റ്റിക് ആക്ഷന് ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ദസറയ്ക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്.
2070 എഡിയിലാണ് കഥ നടക്കുന്നത്. ഇന്ത്യന്‍ മിത്തോളജിയും, ഫ്യൂച്ചര്‍ ലോകത്തെ സാങ്കേതിക സാധ്യതകളും ഒന്നിപ്പിച്ചാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറക്കാര്‍ പറയുന്നത്. പതിവ് പോലെ ഹൈ ആക്ഷന്‍ സീനുകളിലാണ് ടൈഗര്‍ ഷെറോഫ് അഭിനയിച്ചിരിക്കുന്നത് എന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി റൊമാന്‍റിക് ഹീറോയിന്‍ വേഷത്തില്‍ അല്ല ചിത്രത്തില്‍ കൃതി സനോണ്‍ എത്തുന്നത്. ആക്ഷന്‍ ഹീറോയിനായി എത്തുന്ന കൃതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്ന ടീസറിലുണ്ട്.
വികാസ് ബെല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ എന്‍റര്‍ടെയ്മെന്‍റാണ് നിര്‍മ്മാതാക്കള്‍, ഒക്ടോബര്‍ 20നായിരിക്കും ചിത്രം റിലീസ് ചെയ്യുക. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അതേ സമയം ടീസറില്‍ ചിത്രത്തിന്‍റെ വിഎഫ്എക്സ് സംബന്ധിച്ച് ചില വിമര്‍ശനങ്ങള്‍ ടീസറിന് അടിയില്‍ ഉയരുന്നുണ്ട്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam