നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന 'ബേബി ഗേൾ' ജനുവരി 23-ന് ലോകമെമ്പാടും റിലീസ് ചെയ്യും. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, ഒരു നവജാതശിശുവിനെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്.

സൂപ്പർ ഹിറ്റിന്റെ നിറവിൽ നിൽക്കുന്ന നിവിൻ പോളിയുടെ അടുത്ത ചിത്രമാണ് 'ബേബി ഗേൾ'. ചിത്രം ജനുവരി 23ന് വേൾഡ് വൈഡ് റിലീസായി തീയറ്ററുകളിൽ എത്തും. ഇതിന് മുന്നോടിയായുള്ള ട്രെയിലർ രണ്ട് ദിവസം മുൻപ് റിലീസ് ചെയ്തിരുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനൊപ്പം അതിതീവ്രമായ അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിൽ ഉണ്ടെന്ന സൂചനയാണ് ട്രെയിലർ നൽകിയത്. പ്രേക്ഷകർ ഏറ്റെടുത്ത ട്രെയിലർ ഇപ്പോൾ രണ്ട് മില്യൺ കാഴ്ചക്കാരെയും സ്വന്തമാക്കി മുന്നോട്ട് പോവുകയാണ്.

നിവിൻ പോളിയുടെ ഒരു വേറിട്ട പ്രകടനമാകും ബേബി ​ഗേളിലുള്ളത്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയായ ഈ ചിത്രം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നടക്കുന്ന കഥയാണ്. ഒരു നവജാതശിശുവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ്മ ഈ വിജയകൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. 'സർവ്വംമായ 'എന്ന സൂപ്പർ ഹിറ്റിനു ശേഷം റിലീസിന് എത്തുന്ന നിവിൻ പോളി ചിത്രം കൂടിയാണ് 'ബേബി ഗേൾ '.

സാധാരണക്കാരന്റെ മനസ്സിൽ തൊടുന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നിവിൻ പോളി ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്.

റൊമാന്റിക്-കോമഡി മുതൽ സീരിയസ് കഥാപാത്രങ്ങൾ വരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള കഴിവ് ,ജനപ്രിയവും സ്വാഭാവികമായ അഭിനയശൈലി ഇതൊക്കെ നിവിൻ പോളി എന്ന നടനെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കുന്നു. അതുകൊണ്ടുതന്നെ നിവിന്റെ അടുത്ത റിലീസിനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.

Baby Girl Official Trailer | Nivin Pauly | Arun Varma | Listin Stephen | Sangeeth Prathap

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന "ബേബി ഗേൾ " മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. സംവിധായകനായ അരുൺ വർമ്മ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ് ചെയ്യുന്നത്. മാസ്സ് പടത്തിൽ നിന്നും ഒരു റിയൽ സ്റ്റോറിയിലേക്ക് കടക്കുകയാണ് ബേബി ഗേളിലൂടെ. തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ലൈവ് ലൊക്കേഷൻ ഷൂട്ടുകൾ ആയിരുന്നു മറ്റൊരു പ്രത്യേകത. ഈ പ്രത്യേകതകളെല്ലാം ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാനാകും എന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. ചിത്രത്തിൽ നായികയായി എത്തുന്നത് ലിജോ മോൾ. സംഗീത് പ്രതാപും, അഭിമന്യു തിലകനും മുഖ്യ വേഷങ്ങൾ ചെയ്യുന്നു.ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രധാന കഥാപാത്രമാകുന്നു. മലയാളികളുടെ ഇഷ്ട താരങ്ങളായ അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ,ജാഫർ ഇടുക്കി, മേജർ രവി,പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ഷാജു ശ്രീധർ, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്. എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ. സംഗീതം - സാം.സി എസ്. കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ,നവീൻ. പി. തോമസ്. ലൈൻ പ്രൊഡ്യൂസർ - അഖിൽ യശോധരൻ. കലാസംവിധാനം - അനീസ് നാടോടി. കോസ്റ്റ്യും - മെൽവി. ജെ. മേക്കപ്പ് -റഷീദ് അഹമ്മദ്. സ്റ്റണ്ട് വിക്കി . സൗണ്ട് മിക്സ് -ഫസൽ എ ബെക്കർ. സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ. സൗണ്ട് റെക്കോർഡിസ്റ്റ്- ഗായത്രി എസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകു ദാമോദർ, നവനീത് ശ്രീധർ. അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല.പി ആർ ഓ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -പ്രേംലാൽ പട്ടാഴി. ടൈറ്റിൽ ഡിസൈൻ -ഷുഗർ കാൻഡി. പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് -ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വർടൈസിംഗ് കൺസൾട്ടന്റ് - ബ്രിങ്ഫോർത്ത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming