തിരക്കഥാകൃത്തായി നവാസുദ്ദീന്‍, പൊലീസുകാരനായി അനുരാഗ് കശ്യപ്; 'ഘൂംകേതു' ടീസര്‍

Published : May 15, 2020, 11:19 PM IST
തിരക്കഥാകൃത്തായി നവാസുദ്ദീന്‍, പൊലീസുകാരനായി അനുരാഗ് കശ്യപ്; 'ഘൂംകേതു' ടീസര്‍

Synopsis

കൊവിഡിന്‍റെ സാഹചര്യത്തില്‍ ഒടിടി പ്രീമിയറാണ് ചിത്രത്തിന്. ഈ മാസം 22ന് സീ 5ല്‍ സ്ട്രീം ചെയ്യും. 

കഥാപാത്ര സ്വീകരണത്തില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്ന നടനാണ് നവാസുദ്ദീന്‍ സിദ്ദിഖി. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രത്തിലെ കഥാപാത്രവും പ്രകടനത്തിന് സ്പേസ് കൊടുക്കുന്നതായാണ് പുറത്തെത്തിയ ടീസറിന്‍റെ കാഴ്ചാനുഭവം. പുഷ്പേന്ദ്ര നാഥ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്.

ALSO READ: ട്രോളിന് പ്രതികരണം മറുട്രോള്‍; യുട്യൂബര്‍ അര്‍ജ്ജുന് മറുപടിയുമായി ഫുക്രു

ബോളിവുഡിലെ പ്രമുഖ തിരക്കഥാകൃത്തായി മാറാന്‍ മുംബൈയിലെത്തുന്ന ഘൂംകേതു എന്നയാളാണ് നവാസുദ്ദീന്‍റെ കഥാപാത്രം. അഴിമതിക്കാരനായ ഒരു പൊലീസുകാരനായി സംവിധായകന്‍ അനുരാഗ് കശ്യപും എത്തുന്നു. നിര്‍മ്മാണത്തിലും അനുരാഗ് കശ്യപിന് റോളുണ്ട്. ഫാന്‍റം ഫിലിംസും സോണി പിക്ചേഴ്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. കൊവിഡിന്‍റെ സാഹചര്യത്തില്‍ ഒടിടി പ്രീമിയറാണ് ചിത്രത്തിന്. ഈ മാസം 22ന് സീ 5ല്‍ സ്ട്രീം ചെയ്യും. 

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി