കടല്‍ യുദ്ധവുമായി ടോം ഹാങ്ക്‌സ്; 'ഗ്രേഹൗണ്ട്' ട്രെയ്‌ലര്‍

Published : Mar 16, 2020, 03:51 PM IST
കടല്‍ യുദ്ധവുമായി ടോം ഹാങ്ക്‌സ്; 'ഗ്രേഹൗണ്ട്' ട്രെയ്‌ലര്‍

Synopsis

ക്യാപ്റ്റന്‍ ഏണസ്റ്റ് ക്രൗസ് എന്നാണ് ഹാങ്ക്‌സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രണ്ടാം ലോകമഹായുദ്ധമാണ് ചിത്രത്തിന്റെ പശ്ചാത്തലം.  

ടോം ഹാങ്ക്‌സ് നേവി കമാന്‍ഡറുടെ വേഷത്തിലെത്തുന്ന ഹോളിവുഡ് ചിത്രം 'ഗ്രേഹൗണ്ടി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. സി എസ് ഫോറസ്റ്ററിന്റെ നോവലിനെ ആസ്പദമാക്കി ഹാങ്ക്‌സ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 'ഗെറ്റ് ലോ' (2009) ഒരുക്കിയ ആരോണ്‍ സ്‌നെയ്ഡര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ക്യാപ്റ്റന്‍ ഏണസ്റ്റ് ക്രൗസ് എന്നാണ് ഹാങ്ക്‌സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രണ്ടാം ലോകമഹായുദ്ധമാണ് ചിത്രത്തിന്റെ പശ്ചാത്തലം. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ആധിപത്യത്തിനുവേണ്ടി സഖ്യശക്തികളും അച്ചുതണ്ട് ശക്തികളും തമ്മില്‍ ബലാബലം നടക്കുകയാണ്. ഇതിനിടയിലാണ് ഏണസ്റ്റ് ക്രൗസിന് യുദ്ധരംഗത്തേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക നിയമനം ലഭിക്കുന്നത്. 

മാനുവല്‍ ഗാര്‍സിയ റൂള്‍ഫോ, എലിസബത്ത് ഷൂ, സ്റ്റീഫന്‍ ഗ്രഹാം, റോബ് മോര്‍ഗന്‍, കാള്‍ ഗ്ലുസ്മാന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷെല്ലി ജോണ്‍സണ്‍ ആണ് ഛായാഗ്രഹണം. സോണി പിക്‌ചേഴ്‌സ് ലോകമെമ്പാടും തീയേറ്ററുകളിലെത്തിക്കും. ജൂണിലാണ് റിലീസ്. 

ALSO READ: രജിത്തിനെ സ്വീകരിക്കാനെത്തിയവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങി; സിസിടിവി പരിശോധിക്കുമെന്ന് എസ്പി

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി