ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി സൈജു കുറുപ്പ്; 'ഗാര്‍ഡിയന്‍' ട്രെയ്‍ലര്‍

Published : Dec 25, 2020, 03:55 PM IST
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി സൈജു കുറുപ്പ്; 'ഗാര്‍ഡിയന്‍' ട്രെയ്‍ലര്‍

Synopsis

സൈജു കുറുപ്പിനൊപ്പം മിയ ജോർജ്, സിജോയ് വർഗീസ്, നയന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

സൈജു കുറുപ്പ് നായകനാവുന്ന 'ഗാര്‍ഡിയന്‍' എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. പ്രൊഫ. സതീഷ് പോള്‍ രചന, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം മലയാള സിനിമകളുടെ റിലീസിനുവേണ്ടിയുള്ള പുതിയ ഒടിടി പ്ലാറ്റ്ഫോം ആയ പ്രൈം റീല്‍സിന്‍റെ ആദ്യ റിലീസ് ആണ്. ജനുവരി ഒന്നിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

സൈജു കുറുപ്പിനൊപ്പം മിയ ജോർജ്, സിജോയ് വർഗീസ്, നയന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്ലാക്ക് മരിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോബിന്‍ ജോര്‍ജ്, എഡ്വ. ഷിബു കുര്യാക്കോസ് എന്നിവരാണ് നിര്‍മ്മാണം. എഡിറ്റിംഗ് വിജി എബ്രഹാം. ഛായാഗ്രഹണം ജോബി ജെയിംസ്. സംഗീതം പ്രദീപ് ടോം. ചീഫ് അസോസിയേറ്റ്, സെക്കന്‍ഡ് യൂണിറ്റ് ഡയറക്ടര്‍ സബിന്‍ കാട്ടുങ്കല്‍. പബ്ലിസിറ്റി ഡിസൈന്‍സ് ആര്‍ട്ടോകാര്‍പസ്. പിആര്‍ഒ എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

തപ്‍സി പന്നുവിനൊപ്പം കനി കുസൃതിയും രേവതിയും; 'അസി' ട്രെയ്‍ലര്‍
ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം' നാളെ തിയറ്ററുകളില്‍; ടീസര്‍ എത്തി