ഇത് അമിതാഭ് ബച്ചന്‍ തന്നെ! 'ഗുലാബോ സിതാബോ' ട്രെയ്‍ലര്‍

Published : May 22, 2020, 06:16 PM ISTUpdated : May 22, 2020, 06:25 PM IST
ഇത് അമിതാഭ് ബച്ചന്‍ തന്നെ! 'ഗുലാബോ സിതാബോ' ട്രെയ്‍ലര്‍

Synopsis

വിക്കി ഡോണറിനു ശേഷം ആയുഷ്‍മാനും പികുവിനു ശേഷം ബച്ചനും ഷൂജിത് സര്‍ക്കാരിനൊപ്പം വര്‍ക് ചെയ്യുന്ന സിനിമയാണിത്. ജൂണ്‍ 12ന് ആമസോണ്‍ പ്രൈമിലൂടെ പ്രീമിയര്‍ ചെയ്യും.

കൊവിഡ് ലോക്ക് ഡൗണില്‍ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഒരുപിടി സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. അക്കൂട്ടത്തില്‍ നേരത്തെ അനൗണ്‍സ് ചെയ്യപ്പെട്ട ഹിന്ദി ചിത്രമായിരുന്നു ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ഗുലാബോ സിതാബോ. അമിതാഭ് ബച്ചനും ആയുഷ്‍മാന്‍ ഖുറാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.

ലഖ്‍നൗ സ്വദേശിയായ മിര്‍സ എന്ന ഭൂവുടമയാണ് അമിതാഭ് ബച്ചന്‍റെ കഥാപാത്രം. ബാങ്കി എന്ന കഥാപാത്രത്തെയാണ് ആയുഷ്‍മാന്‍ അവതരിപ്പിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ജൂഹി ചതുര്‍വേദിയാണ്. വിക്കി ഡോണറിനു ശേഷം ആയുഷ്‍മാനും പികുവിനു ശേഷം ബച്ചനും ഷൂജിത് സര്‍ക്കാരിനൊപ്പം വര്‍ക് ചെയ്യുന്ന സിനിമയാണിത്. ജൂണ്‍ 12ന് ആമസോണ്‍ പ്രൈമിലൂടെ പ്രീമിയര്‍ ചെയ്യും.

PREV
click me!

Recommended Stories

സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി
'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍