'ചോക്ഡ്' അനുരാഗ്​ കശ്യപ് ചിത്രം ട്രെയിലര്‍; നായകനായി റോഷന്‍ മാത്യു

Web Desk   | Asianet News
Published : May 21, 2020, 02:17 PM IST
'ചോക്ഡ്'  അനുരാഗ്​ കശ്യപ് ചിത്രം ട്രെയിലര്‍; നായകനായി റോഷന്‍ മാത്യു

Synopsis

അനുരാഗ്​ കശ്യപ്​ സംവിധാനം ചെയ്​ത്​ റോഷൻ നായകനാകുന്ന ബോളിവുഡ് ചിത്രം റിലീസ് ചെയ്യുന്നത് നെറ്റ്​ഫ്ലിക്​സിലാണ്​. 'ചോക്ഡ്' എന്ന്​ പേരിട്ടിരിക്കുന്ന ചിത്രത്തിൽ സയാമി ഖേര്‍ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്​. 

മുംബൈ: മലയാള യുവനടൻ റോഷന്‍ മാത്യുവും പ്രശസ്​ത ബോളിവുഡ്​ സംവിധായകൻ അനുരാഗ്​ കശ്യപും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തി​ന്‍റെ ട്രെയിലര്‍ ഇറങ്ങി. അനുരാഗ്​ കശ്യപ്​ സംവിധാനം ചെയ്​ത്​ റോഷൻ നായകനാകുന്ന ബോളിവുഡ് ചിത്രം റിലീസ് ചെയ്യുന്നത് നെറ്റ്​ഫ്ലിക്​സിലാണ്​. 'ചോക്ഡ്' എന്ന്​ പേരിട്ടിരിക്കുന്ന ചിത്രത്തിൽ സയാമി ഖേര്‍ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്​. 

'മിര്‍സ്യ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ്​ സയാമി. നെറ്റ്ഫ്ലിക്സിൽ ജൂൺ അഞ്ച്​ മുതലാണ്​ ചിത്രം സ്ട്രീം ചെയ്തു തുടങ്ങുക. നേരത്തെ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവന്ന വേളയില്‍ റോഷന്‍ ഫേസ്ബുക്കില്‍ ഇത് സംബന്ധിച്ച് കുറിച്ചിരുന്നു.‘2018 നവംബർ മൂന്നിനാണ് അനുരാഗ് കശ്യപ് എന്നെ വിളിക്കുന്നത്. മൂത്തോൻ സിനിമയുടെ എഡിറ്റിനിടെ എ​​​​ന്‍റെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞു. ആകാംക്ഷയാൽ എനിക്ക് പറയാൻ മറുപടി കിട്ടുന്നില്ലായിരുന്നു. 

ഒരു സ്ക്രിപ്റ്റ് മെയിൽ അയക്കുന്നുണ്ടെന്നും ഒരുപാട് നാളുകളായി ചെയ്യാൻ ആഗ്രഹിച്ച ചിത്രമാണെന്നും അതില്‍ ഭാഗമാകാന്‍ താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതാണ് ചോക്ഡ്.’ജൂണ്‍ അഞ്ച് മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ ഏവരിലേക്കും. റോഷൻ കുറിച്ചു.

തന്‍റെ അടുക്കളയില്‍ നിന്നും അവിചാരിതമായി ഒരു വലിയ തുക കണ്ടെത്തുന്ന ഒരു ബാങ്ക് കാഷ്യറുടെ കഥയാണ് ചോക്​ഡ്​​ എന്ന ചിത്രം പറയുന്നത്. നോട്ട് നിരോധനത്തിന്‍റെ പാശ്ചത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനില്‍ മികച്ച പ്രകടനമായിരുന്നു റോഷൻ കാഴ്​ച്ചവെച്ചത്​. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയത് അനുരാഗ് കശ്യപായിരുന്നു. കൂടാതെ, ചിത്രത്തിന്‍റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

മത്സരത്തിന് വന്നവരെല്ലാം വഴിമാറി, സിം​ഗിൾ റണ്ണിന് ധുരന്ധർ 2; വൻ അപ്ഡേറ്റ് ഇന്ന് രാവിലെ 11മണിക്ക്
സംവിധാനം നടന്‍ ശങ്കര്‍, ചിത്രീകരിച്ചത് യുകെയില്‍; 'എറിക്' ട്രെയ്‍ലര്‍ എത്തി