'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍

Published : Nov 30, 2025, 07:11 PM IST
Dheeram

Synopsis

ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന പുതിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ധീര'യുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രം, ആകാംഷയും ദുരൂഹതയും നിറഞ്ഞ ഒരു ആക്ഷൻ സസ്പെൻസ് ത്രില്ലറാണെന്ന് ട്രെയിലർ സൂചന നൽകുന്നു.

കാംഷയും ദുരൂഹതയും നിറഞ്ഞ കഥാസന്ദർഭങ്ങളുമായി, ഇന്ദ്രജിത്ത് സുകുമാരന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “ധീര”ത്തിൻ്റെ ട്രെയിലർ റിലീസായി. പൊതുജന മധ്യത്തിൽനിന്നും തിരഞ്ഞെടുത്ത മൂന്ന് പേര് ചേർന്ന് ലോഞ്ച് ചെയ്ത തിരുവനന്തപുരത്തെ പരിപാടി ഏറെ വ്യത്യസ്തമായി. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങിയവർ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തു. ചിത്രം ഏറെ ആവേശവും ആകാംക്ഷയുമുണര്‍ത്തുന്ന ആക്ഷൻ സസ്പെൻസ് ത്രില്ലറാണെന്ന് ട്രെയിലർ‍ സാക്ഷ്യപ്പെടുത്തുന്നു.

റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഡിസംബർ 5ന് ഡ്രീംബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും.

ജി.സി.സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് ആണ് കരസ്ഥമാക്കിയത്. ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ടി സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സൗഗന്ദ് എസ്.യൂ ആണ്. ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്. അഞ്ചകൊള്ളകൊക്കാൻ, പല്ലോട്ടി 90സ് കിഡ്സ് എന്നീ സിനിമകൾക്കു ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.

പ്രോജക്ട് ഡിസൈനർ: മധു പയ്യൻ വെള്ളാറ്റിൻകര, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, ആർട്ട്: അരുൺ കൃഷ്ണ, കോസ്റ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കമലാക്ഷൻ പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജർ: ധനേഷ്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: തൻവിൻ നാസിർ,കളറിസ്റ്റ്: ലിജു പ്രഭാകർ, 3D ആർട്ടിസ്റ്: ശരത്ത് വിനു, വി.എഫ്.എക്സ്–3D അനിമേഷൻ: ഐഡൻറ് ലാബ്സ്, ടീസർ കട്ട്സ്: വിവേക് മനോഹരൻ, മാർക്കറ്റിംഗ് കൺസൾട്ൻ്റ്: മിഥുൻ മുരളി, പി.ആർ.ഓ: പി.ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, പബ്ലിസിറ്റി ഡിസൈൻസ്: ഔറ ക്രാഫ്റ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി