
അഡല്‍ട് കോമഡി ചിത്രമായി എത്തി വിവാദത്തിലായതാണ് ഇരുട്ട് അറയില്‍ മുരട്ട് കുത്ത്. തമിഴ് ചിത്രമായിരുന്നു ഇരുട്ട് അറയില്‍ മുരട്ട് കുത്ത്. സിനിമയിലെ രംഗങ്ങള്‍ വിവാദമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസറും പുറത്തുവിട്ടു. അശ്ലീല രംഗങ്ങളുടെ അതിപ്രസരം കൊണ്ട് വിവാദമാവുകയാണ് ടീസര്‍. വലിയ വിമര്‍ശനമാണ് ട്രെയിലറിന് നേരിടേണ്ടി വരുന്നത്.
സംവിധായകൻ സന്തോഷ് പി ജയകുമാര്‍ തന്നെയാണ് ചിത്രത്തിലെ നായകൻ. രവി മരിയ ചാംസ്, ഡാനിയല്‍ ആനി, ശാലു ശാമു, മീനല്‍, ഹരിഷ്‍മ, ആത്രികി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസര്‍ ബോര്‍ഡ് നല്‍കിയത്.
ചിത്രത്തിന്റെ പ്രദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞ് ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam