ജയം രവിയുടെ ഇരുപത്തിയഞ്ചാം ചിത്രം; ആകാംക്ഷ നിറച്ച് ‘ഭൂമി’ ട്രെയിലർ

Web Desk   | Asianet News
Published : Dec 26, 2020, 03:35 PM IST
ജയം രവിയുടെ ഇരുപത്തിയഞ്ചാം ചിത്രം; ആകാംക്ഷ നിറച്ച് ‘ഭൂമി’ ട്രെയിലർ

Synopsis

ഭൂമിനാഥൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയം രവി അവതരിപ്പിക്കുന്നത്.

മിഴ് താരം ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം ‘ഭൂമി’യുടെ ട്രെയിലർ പുറത്തിറങ്ങി. ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നിധി അഗര്‍വാള്‍ ആണ്. ചിത്രം ജനുവരി 14ന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. 

ഡി. ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. റോണിത് റോയ്, രാധാരവി, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ. ബോഗന്‍, റോമിയോ ആന്റ് ജൂലിയറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയം രവിയും ലക്ഷ്മണും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഭൂമിനാഥൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയം രവി അവതരിപ്പിക്കുന്നത്. ബഹിരാകാശ യാത്രികൻ എന്ന കരിയർ ഉപേക്ഷിച്ച് ഒരു കർഷകനായി മാറാനുള്ള നിലപാട് സ്വീകരിച്ച വ്യക്തയുടെ കഥയാണ് ചിത്രം പറയുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.  

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി