
വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'കാതുവാക്കുള രണ്ടു കാതൽ' ചിത്രത്തിന്‍റെ ട്രൈലർ എത്തി. മൂന്ന് പേരുമുള്ള രസകരമായ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കുന്നതുമാണ് 2 മിനിറ്റ് 25 സെക്കൻഡ് ദൈർഖ്യമുള്ള ട്രെയിലർ.
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'കാതുവാക്കുള രണ്ടു കാതൽ' എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേരത്തെ ഇഫാർ മീഡിയ- റാഫി മതിര സ്വന്തമാക്കിയിരുന്നു. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കുള രണ്ടു കാതൽ'. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്.
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഘ്നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്.
നയൻതാരയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ "ഇത് നമ്മ ആൾ", "കോലമാവ് കോകില" എന്നീ ചിത്രങ്ങളും കേരളത്തിൽ എത്തിച്ചത് ഇഫാർ മീഡിയയ്ക്ക് വേണ്ടി റാഫി മതിര തന്നെയായിരുന്നു. ഇപ്പോൾ നയൻതാര ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിലുടെ ഹാട്രിക് വിജയം ഉറപ്പാക്കിയിരിക്കുകയാണ്.ഏപ്രിൽ 28 ന് പെരുന്നാൾ റിലീസായി ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയ്യറ്ററുകളിലെത്തിക്കും.
'ആ 20 മിനിറ്റിലുണ്ട് എല്ലാ സംശയങ്ങള്‍ക്കും ഉത്തരം', 'സിബിഐ 5' ട്രെയിലര്‍ എത്തി
അതിനിടെ മമ്മൂട്ടി നായകനായ ചിത്രം 'സിബിഐ 5 ദ ബ്രെയിൻ' ട്രെയിലറും പുറത്തുവന്നു. 'ആ 20 മിനിറ്റിലുണ്ട് ബാലുവിന്റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം' എന്ന സേതുരാമയ്യരുടെ ഡയലോഗുമായി ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ് ട്രെയിലറും. 'സിബിഐ'യുടെ അഞ്ചാം വരവില്‍ എന്തൊക്കെയാകും എന്ന് കാത്തിരുന്നു തന്നെ കാണണം. അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ 'സേതുരാമയ്യരാ'യി മമ്മൂട്ടിയെ കാണാനാകും എന്ന് തന്നെയാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. മെയ് ഒന്ന് ഞായറാഴ്‍ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ആശാ ശരത്താണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam