അന്ന ബെന്നിനൊപ്പം റോഷന്‍ മാത്യു; 'കപ്പേള' ട്രെയ്‌ലര്‍

Published : Feb 18, 2020, 07:19 PM IST
അന്ന ബെന്നിനൊപ്പം റോഷന്‍ മാത്യു; 'കപ്പേള' ട്രെയ്‌ലര്‍

Synopsis

സംവിധായകന്‍ എന്ന നിലയില്‍ മുസ്തഫുടെ അരങ്ങേറ്റമാണ് 'കപ്പേള'. മുസ്തഫയുടേത് തന്നെയാണ് രചന.  

അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന 'കപ്പേള'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നതുപോലെ മോഹന്‍ലാലും മഞ്ജു വാര്യരും അടക്കമുള്ള മലയാളി താരങ്ങള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. സംവിധായകന്‍ എന്ന നിലയില്‍ മുസ്തഫുടെ അരങ്ങേറ്റമാണ് 'കപ്പേള'.

മുസ്തഫയുടേത് തന്നെയാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം. ശ്രീനാഥ് ഭാസി, സുധി കോപ്പ, തന്‍വി റാം എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി