
നവാഗതനായ ശരത്ത് ജി മോഹന്‍ സംവിധാനം ചെയ്‍ത 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ്' (Karnan Napoleon Bhagat Singh) എന്ന ചിത്രം ഈ വാരം തിയറ്ററുകളിലെത്തും. ജനുവരി 28നാണ് റിലീസ്. ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ധീരജ് ഡെന്നി നായകനാവുന്ന ചിത്രത്തില്‍ ആദ്യ പ്രസാദ് ആണ് നായിക. ഇന്ദ്രന്‍സ്, ജോയ് മാത്യു, നന്ദു, വിജയകുമാര്‍, റോണി ഡേവിഡ് രാജ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫസ്റ്റ് പേജ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍റേത് തന്നെയാണ്. സംഗീതം രഞ്ജിന്‍ രാജ്, ഛായാഗ്രഹണം പ്രശാന്ത് കൃഷ്‍ണ, എഡിറ്റിംഗ് റെക്സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, കലാസംവിധാനം ത്യാഗു തവനൂര്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം സമീറ സനീഷ്, കൊറിയോഗ്രഫി ഇംതിയാസ് അബൂബക്കര്‍, സൗണ്ട് ഡിസൈന്‍ രാജേഷ് പി എം, സൗണ്ട് മിക്സിംഗ് വിപിന്‍ വി നായര്‍, ട്രെയ്‍ലര്‍ കട്ട്സ് ഡോണ്‍ മാക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സാംജി എം ആന്‍റണി.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam