
ബിബിന്‍ ജോര്‍ജ് (Bibin George), ജോണി ആന്‍റണി (Johny Antony), ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തിരിമാലി'യുടെ (Thirimali) ട്രെയ്‍ലര്‍ പുറത്തെത്തി. ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് ഷെട്ടിയാണ്. സംവിധായകനൊപ്പം സേവ്യര്‍ അലക്സും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ശിക്കാരി ശംഭു'വിന ശേഷം എയ്ഞ്ചൽ മരിയ സിനിമാസിന്‍റെ ബാനറിൽ എസ് കെ ലോറൻസ് നിർമിച്ച ചിത്രമാണിത്. നിഷാദ് സി ഇഡെസ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ഹരീഷ് കണാരൻ, സലിംകുമാർ, ഇന്നസെന്‍റ്, അന്ന രേഷ്‍മ രാജൻ, അസീസ് നെടുമങ്ങാട്, നസീർ സംക്രാന്തി, സോഹന്‍ സീനുലാല്‍, ഉണ്ണി നായര്‍, മാവോത്സെ ഗുരുംഗ്, ഉമേഷ് തമംഗ് എന്നിവര്‍ക്കൊപ്പം നേപ്പാള്‍ സൂപ്പര്‍താരം സ്വസ്‍തിമ ഖാഡ്‍കയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ഫൈസൽ അലി, എഡിറ്റിംഗ് വി സാജൻ, പാട്ടുകളും പശ്ചാത്തലസംഗീതവും ശ്രീജിത്ത് ഇടവന, ഗാനരചന വിവേക് മുഴക്കുന്ന്, ബിജിബാൽ ഈണമിട്ട ഗാനത്തിലെ സ്വസ്‍തിമയുടെ നൃത്തരംഗം സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണെന്ന് അണിയറക്കാര്‍ പറയുന്നു. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ, പിആർഒ വാഴൂർ ജോസ് , മഞ്ജു ഗോപിനാഥ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam