ഇനി കവിൻ നായകനാകുന്ന കിസ്സ്, ട്രെയിലര്‍ പുറത്ത്

Published : Sep 10, 2025, 08:51 AM IST
Kiss

Synopsis

കവിനറെ കിസ്സിന്റെ ട്രെയിലര്‍ പുറത്ത്.

കവിൻ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് കിസ്സ്. സംവിധാനം സതീഷ് നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്‍തംബര്‍ 19നായിരിക്കും റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കവിന്റെ കിസ്സിന്റെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്.

തമിഴകത്തിന്റെ കവിന്റേതായി ഒടുവില്‍ വന്ന ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബ്ലഡി ബെഗ്ഗര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഒടിടിയില്‍ കണ്ടവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കവിന്റെ പ്രകടനവും പ്രശംസകള്‍ നേടുന്നുവെന്നാണ് ചിത്രത്തിന് ലഭിക്കുന്ന മിക്ക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. ജയേഷ് സുകുമാറാണ് ബ്ലഡി ബെഗ്ഗര്‍ സംവിധാനം ചെയ്‍തത്. യുവ നടൻ കവിന്റെ ഒടുവിലത്തെ ചിത്രമായ ബ്ലഡി ബെഗ്ഗറില്‍ രാധാ രവി, റെഡിൻ കിംഗ്‍സ്‍ലെ, പടം വേണു കുമാര്‍, പൃഥ്വി രാജ്, മിസി സലീമ, പ്രിയദര്‍ശിനി രാജ്‍കുമാര്‍, സുനില്‍ സുഖദ, ടി എം കാര്‍ത്തിക, അര്‍ഷാദ്, അക്ഷയ ഹരിഹരൻ, അനാര്‍ക്കലി നാസര്‍, ദിവ്യ വിക്രം, മെറിൻ ഫിലിപ്പ്, രോഹിത് ഡെന്നിസ്, വിദ്യുത് രവി, മൊഹമ്മദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം രജനികാന്തിന്റെ ജയിലറിന്റെ സംവിധായകൻ നെല്‍സണ്‍ ആണ് എന്നതിനാലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മാണം ഫിലമെന്റ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്.

കവിൻ പേരില്ലാത്ത ഒരു യാചകനായിട്ടായിരുന്നു ചിത്രത്തില്‍ വേഷമിട്ടത് എന്നതും ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.  കവിന്റെ പ്രകടനത്തെ നിരൂപകര്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ നല്ല അഭിപ്രായമായിരുന്നില്ല സിനിമയ്‍ക്ക് തിയറ്റററുകളില്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ്ലഡി ബെഗ്ഗര്‍ ഒടിടിയില്‍ എത്തിയപ്പോള്‍ ചിത്രം സ്വീകാര്യതയുണ്ടായെന്നത് നടനില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി