തിയറ്ററുകളില്‍ ഓണം ആഘോഷിച്ച് 'ഖലീഫ'; സക്സസ് ടീസര്‍ എത്തി

Published : Aug 27, 2026, 09:36 PM IST
Khalifa Success Teaser Prithviraj Sukumaran

Synopsis

വൈശാഖ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഖലീഫയുടെ സക്സസ് ടീസര്‍ പുറത്തിറങ്ങി.

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫയുടെ സക്സസ് ടീസര്‍ പുറത്തെത്തി. 1.14 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഓണം റിലീസ് ആയി ഓ​​ഗസ്റ്റ് 20 ന് എത്തിയ ചിത്രമാണ് ഇത്. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 40 കോടി നേടിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ രചയിതാവ് ആയ ജിനു വി എബ്രഹാം ആണ് സുരാജ് കുമാറിനൊപ്പം ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍റെയും ടൊവിനോയുടെയും അതിഥിവേഷങ്ങളും ചിത്രത്തിന്‍റെ ഹൈലൈറ്റ് ആണ്.

നിഴലായി കൂടെ നടന്ന സുഹൃത്ത് സമദിനെ സഹോദരിയുടെ വിവാഹത്തിന് തൊട്ടടുത്ത ദിവസം അമീർ അലി കസ്റ്റംസിന് ഒറ്റിക്കൊടുക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. കസ്റ്റംസിന്റെ കസ്റ്റഡിയിലിരുന്ന് സമദ് അമീർ അലിയുടെ കഥ പറയുകയാണ് കഥാസഞ്ചാരം. ഇന്ത്യയിൽ കോഫെപോസെ നിയമമുണ്ടാക്കാൻ കാരണക്കാരനായ സ്വർണക്കള്ളക്കടത്തുകാരൻ മാമ്പറത്ത് അഹമ്മദ് ആലിയുടെ പിൻതലമുറക്കാരുടെ കഥയാണ് ഖലീഫ. പതിനാറാം വയസ്സിൽ പിതാവിനെ അവസാനമായി കണ്ട അഹമ്മദ് ആലിയുടെ മകൻ ജീവിതത്തിൽ ഒരിക്കലും സ്വർണക്കടത്ത് നടത്തില്ലെന്ന് തീരുമാനിച്ചാണ് ജീവിക്കുന്നത്. പക്ഷേ ചെയ്യാത്ത കുറ്റത്തിന്, അയാൾ ശിക്ഷിക്കപ്പെടുന്നു. വേട്ടയാടിയ ജീവിതം തിരികെപ്പിടിക്കാൻ അയാൾ വീണ്ടും സ്വർണക്കടത്തിന് ഇറങ്ങുകയാണ്. പിന്നീട് കുടുംബത്തിനു വേണ്ടി പോരാട്ടത്തിന് ഇറങ്ങുന്ന മാമ്പറത്ത് ആമിർ അലി എങ്ങനെ കണക്കുകൾ എണ്ണിയെണ്ണി തീർ‍ക്കുന്നുവെന്നാണ് സിനിമ പറയുന്നത്. സമദിനെ സഞ്ജു ശിവറാമും അമീര്‍ അലിയെ പൃഥ്വിരാജും അവതരിപ്പിച്ചിരിക്കുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി' ഇന്നലെ വൈകിട്ട് പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ എന്താണ് കഥാഗതി, ആരൊക്കെയാണ് കഥാപാത്രങ്ങൾ എന്നിങ്ങനെ ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. മാളവിക ശർമ്മ, നീൽ നിതിൻ മുകേഷ്, രണ്‍ജി പണിക്കർ, സഞ്ജു ശിവറാം, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, ആനന്ദ് മന്മഥൻ, ഡോൺ മൈക്കിൾ, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളക്കരയിൽ ജസ്റ്റിൻ- ആഷ്ലി തരം​ഗം; സക്സസ് ട്രെയിലറുമായി ടീം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’
കവിൻ-നയൻതാര ചിത്രം 'ഹായ്' ട്രെയിലർ റിലീസ് ചെയ്തു