
ഗിരീഷ് എ.ഡി- നിവിൻ പോളി- മമിത ബൈജു കൂട്ടുകെട്ടിൽ ഇറങ്ങിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന് പ്രേക്ഷക പ്രീയം ഏറുന്നു. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ അടക്കം ഞെട്ടിക്കുകയാണ് ചിത്രം. തതവസരത്തിൽ സിനിമയുടെ സക്സസ് ട്രെയിലർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ബെത്‌ലഹേം കുടുംബ യൂണിറ്റിലെ പ്രധാന രംഗങ്ങളും ഡയലോഗുകളും ഉൾപ്പെടുത്തിയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്.
തിയറ്ററുകളില്‍ ചിരിച്ച് ഉല്ലസിച്ച് കാണാനാവുന്ന ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്നര്‍ ആണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. മികച്ച മൗത്ത് പബ്ലിസിറ്റി കൂടി ലഭിച്ചതോടെ ബുക്കിംഗിലും അത് പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 3.86 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റിരിക്കുന്നത്. വാരാന്ത്യ ദിനങ്ങളും ഓണ അവധി ദിനങ്ങളുമൊക്കെ ആയതോടെ ബോക്സ് ഓഫീസില്‍ ചിത്രം വന്‍ നേട്ടമാണ് സ്വന്തമാക്കാന്‍ പോകുന്നത്.
മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകൻ. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുകയുണ്ടായത്. ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam