‘കുബേര’ധനുഷിനൊപ്പം അണിനിരക്കുന്നത് വന്‍ താരനിര: ട്രെയിലര്‍ പുറത്തിറങ്ങി

Published : Jun 16, 2025, 09:19 AM IST
Kuberaa Movie

Synopsis

ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിവർ അഭിനയിക്കുന്ന 'കുബേര'യുടെ ട്രെയിലർ പുറത്തിറങ്ങി. സമൂഹത്തിലെ അസമത്വവും പണത്തിന്റെ സ്വാധീനവും ചിത്രം ചർച്ച ചെയ്യുന്നു. ജൂൺ 20ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ഹൈദരാബാദ്: ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘കുബേര’യുടെ ട്രെയിലർ റിലീസ് ചെയ്തു. ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിങ്ങനെ വന്‍ താരനിര അണിനിരക്കുന്ന ചിത്രം സമൂഹത്തിലെ അസമത്വവും പണത്തിന്റെ സ്വാധീനത്തെയും ചോദ്യം ചെയ്യുന്ന ഒരു ശക്തമായ ത്രില്ലറാണ് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.ജൂൺ 20ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.

ട്രെയിലർ ധനുഷിന്റെ കഥാപാത്രത്തിന്റെ ചോദ്യത്തോടെയാണ് ആരംഭിക്കുന്നത്: “കോടി കോടി എന്ന് പറഞ്ഞാല്‍ എത്രയാണ്?” എന്ന ചോദ്യത്തില്‍ നിന്നാണ്. ഒരു ഭിക്ഷക്കാരന്റെ വേഷത്തിൽ എത്തുന്ന ധനുഷ്, സമൂഹത്തിന്റെ നിലവിലുള്ള ഘടനയെ വെല്ലുവിളിക്കുന്ന ഒരു കഥാപാത്രമായാണ് അവതരിപ്പിക്കപ്പെടുന്നത്.

മറുവശത്ത്, നാഗാർജുന പണവും അധികാരവും ഈ രാജ്യത്തിന്റെ ജീവനാഡിയാണെന്ന് പ്രഖ്യാപിക്കുന്നു. ഈ രണ്ട് കഥാപാത്രങ്ങളുടെ വ്യത്യസ്ത ദർശനങ്ങൾ തമ്മിലുള്ള സംഘർഷമാണ് ട്രെയിലറില്‍ കാണിക്കുന്നത്.

മുംബൈയിലെ ധാരാവിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ‘കുബേര’, ഒരു ഭിക്ഷക്കാരന്റെ ജീവിതത്തിൽ നിന്ന് ശക്തനായ ഒരു വ്യക്തിയിലേക്കുള്ള ധനുഷിന്റെ കഥാപാത്രത്തിന്‍റെ മാറ്റവും കാണിക്കുന്നുണ്ട്.

ട്രെയിലറിൽ രശ്മിക മന്ദാനയുടെ കഥാപാത്രവും ജിം സർഭിന്റെ ശക്തമായ സാന്നിധ്യവും ശ്രദ്ധേയമാണ്. ദേവി ശ്രീ പ്രസാദിന്റെ സംഗീതം ചിത്രത്തിന് ത്രില്ലിംഗ് സ്വഭാവം നല്‍കും എന്നാണ് ട്രെയിലറിലെ സൂചന. ‘കുബേര’യിൽ ധനുഷ് ഇതുവരെ ചെയ്യാത്ത ഒരു വ്യത്യസ്ത കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

‘ലവ് സ്റ്റോറി’, ‘ഫിദ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്ന ശേഖർ കമ്മുല, ‘കുബേര’യിലൂടെ ഒരു സാമൂഹിക സന്ദേശം നൽകുന്ന ചിത്രമാണ് ഒരുക്കിയിരിക്കുന്നത്. ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപിയും അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ ജൂണ്‍ 13ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങ് അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി