ഷൈനിനൊപ്പം ശ്രീനാഥ് ഭാസി; 'തേരി മേരി' ട്രെയ്‍ലര്‍ എത്തി

Published : Jun 16, 2025, 08:50 AM IST
Theri Meri malayalam movi trailer shine tom chacko sreenath bhasi

Synopsis

ആരതി ഗായത്രി ദേവി രചനയും സംവിധാനവും

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന തേരി മേരി എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ ലോഞ്ച് നടി ഉർവശി നിർവഹിച്ചു. ആകാംക്ഷ ഉണർത്തുന്ന ട്രെയ്‍ലര്‍ ടെക്സാസ് ഫിലിം ഫാക്ടറിയുടെ നാലാമത്തെ ചിത്രത്തിന്റെ അനൗൺസ്മെന്റ് വേളയിലാണ് ലോഞ്ച് ചെയ്തത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് തേരി മേരി. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു ശേഷം ടെക്‌സാസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തെലുങ്കിലെ അറിയപ്പെടുന്ന ഇൻഫ്ലുവൻസർ ശ്രീരംഗ സുധയും മലയാളികളുടെ പ്രിയപ്പെട്ട അന്ന രേഷ്മ രാജനുമാണ് നായികമാർ. ഇർഷാദ് അലി, സോഹൻ സീനുലാൽ, ബബിതാ ബാബു എന്നിവരും നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ചെറുപ്പക്കാരുടെ കാഴ്ച്ചപ്പാടുകൾക്കും വികാരവിചാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അലക്സ് തോമസ്, അഡീഷണൽ സ്ക്രിപ്റ്റ് അരുൺ കാരിമുട്ടം, ക്രിയേറ്റീവ് ഡയറക്ടർ വരുൺ ജി പണിക്കർ, ഛായഗ്രഹണം ബിപിൻ ബാലകൃഷ്ണൻ, എഡിറ്റർ എം എസ് അയ്യപ്പൻ നായർ, ട്രെയ്‍ലര്‍ എഡിറ്റ് ജിത്ത് ജോഷി, സംഗീതം രഞ്ജിൻ രാജ്, ആർട്ട് സാബുറാം, ക്രിയേറ്റീവ് ഡയറക്ടർ വരുൺ ജി പണിക്കർ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, പ്രൊഡക്ഷൻ മാനേജേഴ്സ് സജയൻ ഉദയൻകുളങ്ങര, സുജിത് വി എസ്, വസ്ത്രാലങ്കാരം വെങ്കിട്ട് സുനിൽ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, പിആർഒ മഞ്ജു ഗോപിനാഥ്, കളറിസ്റ്റ് രമേഷ് അയ്യർ, ഡിഐ വിസ്‌റ്റ ഒബ്‌സ്‌ക്യൂറ, നിശ്ചലദൃശ്യങ്ങൾ ശാലു പേയാട്, പോസ്റ്റർ ഡിസൈൻ ആർട്ടോകാർപസ്, മാർക്കറ്റിംഗ് വിവേക് വി വാരിയർ, ലേബൽ മ്യൂസിക് 247. വർക്കല, കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ തേരി മേരി ഉടൻ റിലീസിനെത്തും.

PREV
Read more Articles on
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി