കള്ളസാക്ഷിയായി ശ്രീനിവാസന്‍, എസ്ഐ ആയി വിനീത്; 'കുറുക്കന്‍' ട്രെയ്‍ലര്‍

Published : Jul 12, 2023, 08:59 PM ISTUpdated : Jul 13, 2023, 11:21 AM IST
കള്ളസാക്ഷിയായി ശ്രീനിവാസന്‍, എസ്ഐ ആയി വിനീത്; 'കുറുക്കന്‍' ട്രെയ്‍ലര്‍

Synopsis

നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം

വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി ഒരുമിച്ചെത്തുന്ന ചിത്രമാണ് കുറുക്കന്‍. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. കോടതികളില്‍ സ്ഥിരമായി കള്ളസാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണന്‍ എന്ന ആളെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. അതേസമയം ഒരു എസ്ഐയുടെ കഥാപാത്രമാണ് വിനീത് ശ്രീനിവാസന്. നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ കഥ പറയുന്ന ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈന്‍ ടോം ചാക്കോ ആണ്. 2.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് അണിയറക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് കുറുക്കന്‍റെ സംവിധാനം. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ജിബു ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മനോജ് റാംസിംഗ് തിരക്കഥ, സംഭാഷണം എഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജ സംഗീതം പകരുന്നു. എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈനുദ്ദീൻ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം സുജിത് മട്ടന്നൂര്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെമീജ് കൊയിലാണ്ടി, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, പരസ്യകല കോളിൻസ് ലിയോഫിൽ, വിതരണം വർണ്ണച്ചിത്ര ബിഗ് സ്ക്രീൻ, പി ആർ ഒ വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്ക്യൂറ, ഡിസൈൻസ് കോളിൻസ് ലിയോഫിൽ, വിതരണം വർണ്ണചിത്ര ബിഗ് സ്ക്രീൻ. ജൂലൈ 27 ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

ALSO READ : 'സ്‍പിരിറ്റി'ലെ രഘുനന്ദനാവാന്‍ മോഹന്‍ലാല്‍ മദ്യപിച്ചോ? ആരാധകന്‍റെ സംശയത്തിന് ശങ്കര്‍ രാമകൃഷ്ണന്‍റെ മറുപടി

'കുറുക്കന്‍' സിനിമയുടെ ട്രെയ്‍ലര്‍ കാണാം

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ