Laljose Movie : സിനിമാപ്രേമിയുടെ കഥയുമായി 'ലാല്‍ജോസ്'; ഫാമിലി എന്‍റര്‍ടെയ്‍നര്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

Published : Mar 13, 2022, 12:57 PM IST
Laljose Movie : സിനിമാപ്രേമിയുടെ കഥയുമായി 'ലാല്‍ജോസ്'; ഫാമിലി എന്‍റര്‍ടെയ്‍നര്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

Synopsis

18ന് തിയറ്ററുകളില്‍

നവാഗതനായ കബീര്‍ പുഴമ്പ്രത്തിന്‍റെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രം ലാല്‍ജോസിന്‍റെ (Laljose Movie) ട്രെയ്‍ലര്‍ പുറത്തെത്തി. 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സസ്പെന്‍സും ത്രില്ലും നിറഞ്ഞ ഫാമിലി എന്‍റര്‍ടെയ്‍നറാണെന്ന് അണിയറക്കാര്‍ പറയുന്നു. പുതുമുഖങ്ങളെ അണിനിരത്തി പൂര്‍ത്തിയാക്കിയിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് യുവനടന്‍ ശാരിഖ് ആണ്. ഒട്ടേറെ വെബ് സിരീസുകളിലൂടെ ശ്രദ്ധേയനാണ് ശാരിഖ്. ചിത്രം 18ന് തിയറ്ററുകളില്‍ എത്തും.

സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലെ വഴിത്തിരിവാണ് ചിത്രത്തിന്‍റെ പ്രമേയം. പ്രമുഖ സംവിധായകന്‍ ലാല്‍ജോസിന്‍റെ പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന പുതുമയുള്ള ചിത്രമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പ്രതീക്ഷ പങ്കുവെക്കുന്നു. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് നായിക. ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി കെ ബൈജു എന്നിവര്‍ക്കൊപ്പം ബാലതാരങ്ങളായ നിഹാര ബിനേഷ് മണി, ആദിത് പ്രസാദ് എന്നിവരും അഭിനയിച്ചിരിക്കുന്നു.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ധനേഷ് ആണ്. പശ്ചാത്തല സംഗീതം ഗോപി സുന്ദർ, സംഗീതം ബിനേഷ് മണി, ഗാനരചന ജോ പോള്‍, മേക്കപ്പ് രാജേഷ് രാഘവന്‍, വസ്ത്രാലങ്കാരം റസാഖ് തിരൂര്‍, കലാസംവിധാനം ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇ എ ഇസ്മയില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍ അസീസ് കെ വി, ലൊക്കേഷന്‍ മാനേജര്‍ അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സനു, വിൻ്റെഷ്, സംഗീത് ജോയ്പി, പിആര്‍ഒ പി ആര്‍ സുമേരന്‍.

കൊച്ചി റീജിയണല്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ഏപ്രിലില്‍

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ അന്താരാഷ്ട്ര ചലച്ചിത്രമേള (RIFFK) ഏപ്രില്‍ 1 മുതല്‍ 5 വരെ നടക്കും. സരിത, സവിത, കവിത തിയറ്ററുകള്‍ ആവും ചലച്ചിത്രമേളയുടെ വേദി. ഇത്തവണത്തെ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങള്‍ കൊച്ചി മേളയിലും പ്രദര്‍ശിപ്പിക്കും. 

ചലച്ചിത്ര മേളയുടെ ആലോചനാ യോഗം എറണാകുളം ഗസ്റ്റ് ഹൗസില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ അദ്ധ്യക്ഷതയില്‍  ചേര്‍ന്നു. ഫെസ്റ്റിവല്‍ ഓഫീസിന്‍റെ ഉദ്ഘാടനം എറണാകുളം നോര്‍ത്തിലുള്ള മാക്ട ഓഫീസില്‍ മാര്‍ച്ച് 16ന് നടക്കും. 16 മുതല്‍ ഓഫ്‌ലൈനായും 25 മുതല്‍ ഓണ്‍ലൈന്‍ ആയും പ്രതിനിധികളുടെ റജിസ്‌ട്രേഷന്‍ ആരംഭിക്കും. ആലോചനാ യോഗത്തില്‍ കൊച്ചിൻ കോര്‍പറേഷൻ മേയര്‍ അനില്‍കുമാര്‍, അക്കാദമി സെക്രട്ടറി സി അജോയ്, ജോഷി, സുന്ദര്‍ദാസ്, ഷിബു ചക്രവര്‍ത്തി, സജിത മഠത്തില്‍, സോഹന്‍ സീനുലാല്‍, ഇടവേള ബാബു, തുടങ്ങിയവര്‍ പങ്കെടുത്തു.

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി