
ചിമ്പുവിനെ (Silambarasan TR) നായകനാക്കി വെങ്കട് പ്രഭു (Venkat Prabhu) സംവിധാനം ചെയ്യുന്ന 'മാനാടി'ന്‍റെ (Maanaadu) പ്രീ റിലീസ് ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ടൈം ലൂപ്പില്‍ പെടുന്ന നായക കഥാപാത്രത്തെ ട്രെയ്‍ലറില്‍ കാണാം.
കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എസ് ജെ സൂര്യയാണ്. എസ് എ ചന്ദ്രശേഖര്‍, വൈ ജി മഹേന്ദ്രന്‍, വാഗൈ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, കരുണാകരന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വെങ്കട് പ്രഭു തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാക്ഷിയാണ്.
സംഗീതം യുവന്‍ ശങ്കര്‍ രാജ, ഛായാഗ്രഹണം റിച്ചാര്‍ഡ് എം നാഥന്‍, എഡിറ്റിംഗ് പ്രവീണ്‍ കെ എല്‍, ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി രാജു സുന്ദരം, കലാസംവിധാനം ഉമേഷ് ജെ കുമാര്‍, ഓഡിയോഗ്രഫി ടി ഉദയ്‍കുമാര്‍, വിഎഫ്എക്സ് ഫാല്‍ക്കണ്‍ ഗൗതം. ഈ മാസം 25ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam