വേറിട്ട ഗെറ്റപ്പില്‍ ജഗദീഷ്; 'തട്ടുകട മുതല്‍ സെമിത്തേരി വരെ' ട്രെയ്‍ലര്‍

Published : Nov 19, 2021, 07:35 PM IST
വേറിട്ട ഗെറ്റപ്പില്‍ ജഗദീഷ്; 'തട്ടുകട മുതല്‍ സെമിത്തേരി വരെ' ട്രെയ്‍ലര്‍

Synopsis

പൃഥ്വിരാജും ഉണ്ണി മുകുന്ദനുമാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‍ലര്‍ അവതരിപ്പിച്ചത്

ജഗദീഷ്, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിറാന്‍റ് ഫാന്‍റസി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് 'തട്ടുകട മുതല്‍ സെമിത്തേരി വരെ'. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. പൃഥ്വിരാജും ഉണ്ണി മുകുന്ദനുമാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‍ലര്‍ ലോഞ്ച് ചെയ്‍തത്. വേറിട്ട ഗെറ്റപ്പിലെത്തുന്ന ജഗദീഷിന്‍റെ കഥാപാത്രമാണ് ട്രെയ്‍ലറിലെ ഹൈലൈറ്റ്. 

അല്‍ക്കു, ജെന്‍സണ്‍ ആലപ്പാട്ട്, വി കെ ബൈജു,സുനില്‍ സുഖദ, കോബ്ര രാജേഷ്, ലിജോ അഗസ്റ്റിന്‍, ഗബ്രി ജോസ്, മന്‍സൂര്‍ വെട്ടത്തൂര്‍, രാഹുല്‍, തിരു, കണ്ണന്‍ സാഗര്‍, സ്നേഹ, ബിന്ദു, അനേക ചെറിയാന്‍, ശില്‍പ, ലാവണ്യ, ഫര്‍സാന തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  ഓണ്‍ലൈന്‍ മൂവീസിന്‍റെ  ബാനറില്‍ ഷമീര്‍ അലി കെ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അനീഷ് തിരൂര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ഷമീര്‍. ഷഫീഖ് റഹ്മാന്‍, പ്രവീണ്‍ ചമ്രവട്ടം, സുബ്രു തിരൂര്‍, ഫൈസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് ഷഫീഖ് റഹ്മാന്‍, മനുചന്ദ് എന്നിവരാണ് ഈണം പകര്‍ന്നിരിക്കുന്നത്.

വിജയ് യേശുദാസ്, അഫ്‍സല്‍, നജീം അര്‍ഷാദ്, പ്രദീപ് പള്ളുരുത്തി, സിയാ ഉല്‍ ഹഖ്, ശുഹൈബ് ജെറിന്‍ എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍.   പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മന്‍സൂര്‍ വെട്ടത്തൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷാജി ഓറഞ്ച്, സ്പീഡ് റഷീദ്, കല സജിത്ത് മുണ്ടയാട്, മേക്കപ്പ് രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, സ്റ്റില്‍സ് ജയപ്രകാശ് അതളൂര്‍, പരസ്യകല മനു ഡാവിഞ്ചി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി