വെറുതെയല്ല ഈ കൂട്ടുകെട്ട്, വരുന്നത് റോഡ് ത്രില്ലര്‍; 'മാരീചന്‍' ടീസര്‍ എത്തി

Published : Jun 04, 2025, 08:13 PM IST
വെറുതെയല്ല ഈ കൂട്ടുകെട്ട്, വരുന്നത് റോഡ് ത്രില്ലര്‍; 'മാരീചന്‍' ടീസര്‍ എത്തി

Synopsis

സുധീഷ് ശങ്കര്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍

വടിവേലു, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം മാരീചന്‍റെ ടീസര്‍ പുറത്തെത്തി. വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാമന്നന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് ഇത്. ഒരു ഫീല്‍ ഗുഡ് ചിത്രം പോലെ തോന്നിപ്പിച്ച് സസ്പെന്‍സിന്‍റേതായ മൂഡ് സൃഷ്ടിക്കുന്നതാണ് പുറത്തെത്തിയിരിക്കുന്ന 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. റോഡ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ടീസറിന്‍റെ ഏറിയ ഭാഗത്തും ഒരു ബൈക്കില്‍ യാത്ര ചെയ്യുന്ന ഫഹദിന്‍റെയും വടിവേലുവിന്‍റെയും കഥാപാത്രങ്ങളാണ്.

ഇവര്‍ക്കൊപ്പം കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എല്‍ തേനപ്പന്‍, ലിവിങ്സ്റ്റണ്‍, രേണുക, ശരവണ സുബ്ബൈയ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം യുവന്‍ ശങ്കര്‍ രാജ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഇ 4 എക്സ്പെരിമെന്‍റ്സ് എല്‍എല്‍പി, കഥ, തിരക്കഥ, സംഭാഷണം, ക്രിയേറ്റീവ് ഡയറക്ടര്‍ വി കൃഷ്ണ മൂര്‍ത്തി, ഛായാഗ്രഹണം കലൈസെല്‍വന്‍ ശിവജി, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, വസ്ത്രാലങ്കാരം ദിനേശ് മനോഹരന്‍, മേക്കപ്പ് അബ്ദുള്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം മഹേന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ ജയ് സമ്പത്ത്, സൗണ്ട് മിക്സിംഗ് എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സ്റ്റണ്ട്സ് ഫീനിക്സ് പ്രഭു, വിഎഫ്എക്സ് ലവന്‍ ആന്‍ഡ് കുശന്‍, ഡിഐ നാക്ക് സ്റ്റുഡിയോസ്, സ്റ്റില്‍സ് ഷെയ്ക് ഫരീദ്, വരികള്‍ മദന്‍ ഗാര്‍ഗി, ശബരിവാസന്‍ ഷണ്മുഖം, പോസ്റ്റേഴ്സ് യെല്ലോ ടൂത്ത്സ്, നെഗറ്റീവ് റൈറ്റ് ഹോള്‍ഡര്‍ എ പി ഇന്‍റര്‍നാഷണല്‍.

ദിലീപ് നായകനായ വില്ലാളി വീരന്‍ അടക്കമുള്ള സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ആളാണ് സുധീഷ് ശങ്കര്‍. വില്ലാളി വീരന്‍റെ നിര്‍മ്മാണവും സൂപ്പര്‍ ഗുഡ് ഫിലിംസ് ആയിരുന്നു. അതേസമയം മികച്ച പ്രതികരണമാണ് മാരീചന്‍റെ ടീസറിന് പ്രേക്ഷകര്‍ നല്‍കുന്നത്. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി