കോമഡി റോളുകള്‍ക്ക് ഇടവേള, ക്രൂരനായ ഗ്യാങ്സ്റ്റർ റോളില്‍ രാജ്കുമാര്‍ റാവു: 'മാലിക്ക്' ടീസര്‍

Published : Jun 04, 2025, 09:57 AM IST
കോമഡി റോളുകള്‍ക്ക് ഇടവേള, ക്രൂരനായ ഗ്യാങ്സ്റ്റർ റോളില്‍ രാജ്കുമാര്‍ റാവു: 'മാലിക്ക്' ടീസര്‍

Synopsis

നടൻ രാജ്കുമാർ റാവു തന്റെ പുതിയ ചിത്രമായ 'മാലിക്' എന്ന ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രത്തിൽ ഒരു ക്രൂരനായ അധോലോക നായകന്റെ വേഷത്തിലാണ്. 

മുംബൈ: ഫാമിലി കോമഡി റോളുകളില്‍ നിന്നും ഒരു വലിയ മാറ്റത്തിനൊരുങ്ങി നടന്‍ രാജ്കുമാര്‍ റാവു. താരത്തിന്‍റെ അടുത്ത ചിത്രമായ ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ ചിത്രം മാലിക്കിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. രക്തരൂക്ഷിതമായ ഒരു ടീസറാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രൂരമായ കൊലപാതകം ചെയ്യുന്ന ഒരു അധോലോക നായകനായാണ് രാജ്കുമാര്‍ ടീസറില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നത്. 

 "രണ്ട് തരം ആളുകളുണ്ട്, ഒരുകൂട്ടര്‍ ഉപജീവനത്തിനായി വിയര്‍ത്ത് പണിയെടുക്കുന്നു. മറ്റൊരു കൂട്ടര്‍ തങ്ങൾക്ക് അവകാശപ്പെട്ടതൊക്കെ സ്വന്തമാക്കാന്‍ രക്തവും വിയർപ്പും നൽകുന്നവരാണ്" എന്ന രാജ്കുമാര്‍ റാവുവിന്‍റെ തന്നെ വോയിസ് ഓവറിലാണ് ടീസര്‍ ആരംഭിക്കുന്നത്. 

അതേ ക്ലിപ്പിൽ രാജ്കുമാര്‍ റാവുവിന്‍റെ കഥാപാത്രം "മുതലാളിയായി ജനിച്ചില്ലെങ്കിലും, കുറഞ്ഞത് സ്വയം മുതലാളിയായെങ്കിലും കരുതണം" എന്ന് പറയുന്നത് കാണാം. റാവുവിന്റെ കഥാപാത്രം ഗ്യാങ് വാറുകള്‍ നയിക്കുന്ന ഒരു ലീഡറാണെന്ന് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. 

ഹൻസൽ മേത്തയുടെ 'ഒമേർട്ട'യ്ക്ക് ശേഷം രാജ്കുമാര്‍ റാവു  അവതരിപ്പിക്കുന്ന ഡാര്‍ക്ക് കഥാപാത്രം ആയിരിക്കും  മാലിക്കിലേത്. പുൽകിത് സംവിധാനം ചെയ്യുന്ന ചിത്രം ടിപ്സ് ഫിലിംസിന്റെയും ജയ് ഷെവക്രാമണിയുടെ നോർത്തേൺ ലൈറ്റ്സ് ഫിലിംസിന്റെയും ബാനറിൽ കുമാർ തൗറാനിയാണ് നിർമ്മിക്കുന്നത്.

കഴിഞ്ഞ വർഷം, നടൻ രാജ്കുമാർ റാവുവും മാഡോക്ക് ഫിലിംസും ഒത്തുചേര്‍ന്ന ഹൊറർ കോമഡി ചിത്രം 'സ്ത്രീ 2' 600 കോടി ക്ലബ്ബിൽ പ്രവേശിച്ച ആദ്യ ഹിന്ദി ചിത്രമായി മാറിയിരുന്നു. ഈ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റായിരുന്നു. 

ഇതേ പ്രൊഡക്ഷന്‍ ഹൗസുമായുള്ള കൂട്ടുകെട്ടില്‍ പിന്നാലെ എത്തിയ  ഭൂല്‍ ചുക്ക് മാഫ് ബോക്സോഫീസില്‍ മികച്ച പ്രകടനം നടത്തുകയാണ്. ഒരു ഘട്ടത്തില്‍ ഒടിടിയിലേക്ക് പോയ ചിത്രം വീണ്ടും കോടതി ഇടപെടലില്‍ തീയറ്ററില്‍ തിരിച്ചെത്തി ഇപ്പോള്‍ 50 കോടി ക്ലബ് കടന്നിരിക്കുകയാണ്. 

ഒരു ഫാന്റസി റൊമാന്റിക് കോമഡി ചിത്രമാണ് ഭൂല്‍ ചുക്ക് മാഫ്. കരൺ ശർമ്മ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം ആമസോൺ എംജിഎം സ്റ്റുഡിയോസുമായി സഹകരിച്ചാണ് മാഡോക്ക് ഫിലിംസ് നിര്‍മ്മിച്ചത്. രാജ്കുമാർ റാവുവിന് പുറമേ വാമിക ഗബ്ബി , സീമ പഹ്‌വ എന്നിവർ പ്രധാന വേഷങ്ങളിൽഅഭിനയിക്കുന്നു .

PREV
Read more Articles on
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി