ഹരീഷ് പേരടിക്കൊപ്പം ഇന്ദ്രന്‍സ്; 'മധുര കണക്ക്' ട്രെയ്‍ലര്‍ എത്തി

Published : Jun 18, 2025, 09:24 PM IST
Madura Kanakku malayalam movie trailer

Synopsis

രാധേശ്യാം വി സംവിധാനം ചെയ്യുന്ന ചിത്രം

ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുര കണക്ക്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

നിഷ സാരംഗ്, അഞ്ജന അപ്പുക്കുട്ടൻ, ദേവരാജൻ, പ്രദീപ് ബാലൻ, രമേശ് കാപ്പാട് എന്നിവരാണ് മറ്റു താരങ്ങൾ. എൻ എം മൂവീസിന്‍റെ ബാനറിൽ നസീർ എൻ എം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു. എ ശാന്തകുമാറാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. സംഗീതം പ്രകാശ് അലക്‌സാണ്ടർ ,വത്സൻ ശങ്കരൻ, എഡിറ്റിംഗ് അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, കലാസംവിധാനം മുരളി ബേപ്പൂര്‍, മേക്കപ്പ് സുജിത്ത് പറവൂർ, വസ്ത്രാലങ്കാരം ചന്ദ്രൻ ചെരുവന്നൂർ, സ്റ്റിൽസ് ഉണ്ണി ആയൂർ, ഡിസൈൻ സ്കൗട്ട് ഡിസൈൻസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് വി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി ഉമ്മൻ, പ്രൊഡക്ഷൻ മാനേജർ നിഷാന്ത് പന്നിയങ്കര. ഫെബ്രുവരി 20ന് കോഴിക്കോട് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പിആർഒ എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി